Thursday, June 30, 2011

ഉണര്‍വ്വ് വിദ്യാഭ്യാസ്സ പരിപാടിക്ക് തുടക്കമായി













































































































കാടഞ്ചേരി ഗവ: ഹയര്‍ സെക്കണ്ടറി സ്ക്കൂളില്‍ 2012 എസ്. എസ് .എല്‍ . സി. പരീക്ഷക്ക്‌ നൂറു ശതമാനം വിജയം ലകഷ്യമാക്കി കൊണ്ട്നടപ്പാക്കുന്ന ഉണര്‍വ്വ് വിദ്യാഭ്യാസ്സ പരിപാടിക്ക് തുടക്കമായി. പരിപാടിയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് അംഗം ശ്രീ. സുരേഷ് പോല്‍പ്പാക്കര നിര്‍വ്വഹിച്ചു. യോഗത്തില്‍ കാലടി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്‌ ശ്രീ. ബീരാവുണ്ണി [കുഞ്ഞിപ്പ] അധ്യക്ഷത വഹിച്ചു.





















പരിപാടിയുടെ ഭാഗമായി കഴിഞ്ഞ വര്‍ഷത്തെ എസ്. എസ്. എല്‍. സി. പരീക്ഷയില്‍ സ്ക്കൂളില്‍ നിന്നും ഉയര്‍ന്ന ഗ്രേട് വാങ്ങി വിജയിച്ച വിദ്യാര്‍ഥികളെ അനുമോദിച്ചു. പി. ടി.എ. പ്രസിഡണ്ട്‌ ശ്രീ. പി. അബ്ദുള്ള , എം. ടി. എ. പ്രസിഡണ്ട്‌ പ്രിയ , പി. ടി. എ. വൈസ്- പ്രസിഡണ്ട്‌ പി. പി. മുസ്തഫ , സീനിയര്‍ അസിസ്റ്റന്റ്‌ ശ്രീമതി. കെ. പി. അംബിക , വിജയഭേരി കണവിനാര്‍ സുരേഷ് ബാബു . ടി.യു. ,എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. പ്രധാനാധ്യാപിക എസ്. വിമലാദേവി .സ്വാഗതവും സ്റ്റാഫ്‌ സെക്രട്ടറി പി. കെ. ബാബു നന്ദിയും പറഞ്ഞു.





















തുടര്‍ന്ന് ഈ വര്‍ഷത്തെ പത്താം ക്ലാസ് വിദ്യാര്തികളുടെയും രക്ഷിതാക്കളുടെയും അദ്യാപകരുടെയും സംഗമവും ഉണ്ടായി. വിവിധ വിഷയത്തെ അധികരിച്ച് എസ്.ആര്‍. ജി. കണവീനോര്‍ പി. ജി. സുരേഷ് കുമാര്‍ , പി. പി. അജിമോന്‍ , പി.കെ. ബാബു എന്നിവര്‍ ക്ലാസ്സെടുത്തു.

No comments:

Post a Comment