Thursday, July 12, 2012






സ്ക്കൂള്‍  പ്രൊട്ടക്ഷന്‍ ഗ്രൂപ്പ്  പ്രവര്‍ത്തനം തുടങ്ങി .
കേരള  വിദ്യാഭ്യാസ വകുപ്പും , പോലീസ്  വകുപ്പും  സംയുക്തമായി  കേരളത്തിലെ  സ്ക്കൂളുകളില്‍ നടപ്പിലാക്കി വരുന്ന സ്ക്കൂള്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പ് കാടാഞ്ചേരി  ഗവ: ഹയര്‍ സെക്കണ്ടറി  സ്ക്കൂളിലും പ്രവര്‍ത്തിച്ചു വരുന്നു.എസ് .പി .ജി   യുടെ  ഈ  വര്‍ഷത്തെ  പ്രവര്‍ത്തനം  കാലടി ഗ്രാമ പഞ്ചായത്ത് മെമ്പര്‍ എന്‍.കെ.അബ്ദുള്‍ റഷീദ് ഉദ്ഘാടനം ചെയ്തു.യോഗത്തില്‍ പി.ടി.എ  പ്രസിഡണ്ട്‌ പി. അബ്ദുള്ള  അധ്യക്ഷത  വഹിച്ചു. തുടര്‍ന്ന്  രക്ഷിതാക്കള്‍ക്കായി നടത്തിയ ബോധവല്‍ക്കരണ ക്ലാസ്സിനു പൊന്നാനി സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ഓഫ് പോലീസ്  പി. അബ്ദുള്‍ മുനീര്‍ നേതൃത്വം നല്‍കി . പി.ടി.എ   വൈസ് -പ്രസിഡണ്ട്‌  സി.ശശിധരന്‍ , സ്റ്റാഫ്‌ സെക്രടറി  കെ.കെ.അബ്ദുള്‍ റസാക്ക് , ഹയര്‍ സെക്കണ്ടറി സ്റ്റാഫ്‌  സെക്രടറി പി. ഷീജ , പി.കെ. ബാബു  എന്നിവര്‍ പ്രസംഗിച്ചു.

Sunday, July 8, 2012

വിദ്യാര്‍ഥി   കളെ   അനുമോദിച്ചു 





കാടഞ്ചേരി ഗവ:: ഹയര്‍ സെക്കണ്ടറി സ്ക്കൂളില്‍ ഈ വര്‍ഷത്തെ എസ് .എസ് .എല്‍ .സി..,  പ്ലസ്‌ -ടു  പരീക്ഷകളില്‍ ഉയര്‍ന്ന ഗ്രേഡ് വാങ്ങി വിജയിച്ച  വിദ്യാര്‍ഥി കളെ പി..ടി..എ  കമ്മറ്റി യുടെ ആഭിമുഖ്യത്തില്‍ അനുമോദിച്ചു..അനുമോദന സദസ്സ് കാലടി ഗ്രാമ പഞ്ചായത്ത് മെമ്പര്‍ എന്‍.. കെ .അബ്ദുള്‍ റഷീദ് ഉദ്ഘാടനം ചെയ്തു..പി .ടി .ഏ .പ്രസിഡണ്ട്‌ പി..അബ്ദുള്ള അധ്യക്ഷത വഹിച്ചു..പ്രിന്സിപാള്‍ കുമാരി ശോഭ ഉപഹാരങ്ങള്‍ വിതരണം ചെയ്തു..പി..ടി..ഏ . വൈസ് -പ്രസിഡണ്ട്‌  സി .ശശിധരന്‍ ,പി .ഷീജ , കെ .കെ .അബ്ദുല്‍ റസാക്ക് ,എന്നിവര്‍ ആശംസകള്‍ നേര്‍ന്നു..സീനിയര്‍ അസിസ്റ്റന്റ്‌ കെ..പി .അംബിക സ്വാഗതവും എം .വി .ജയപ്രകാശ് നന്ദിയും പറഞ്ഞു .