Wednesday, November 3, 2010

സ്ക്കൂള്‍ ശാസ്ത്രമേള സമാപിച്ചു.



കാടഞ്ചേരി ഗവ : ഹയര്‍ സെക്കണ്ടറി സ്ക്കൂളിലെ ശാസ്ത്ര - ഗണിതശാസ്ത്ര - സാമൂഹ്യശാസ്ത്ര - പ്രവൃത്തി പരിചയ മേള പ്രധാനാധ്യാപിക ശ്രീമതി . എസ്. വിമലാദേവി ഉദ്ഘാടനം ചെയ്തു. മേളയുടെ ഭാഗമായി തത്സമയ നിര്‍മ്മാണം , ജൈവവൈവിധ്യ പ്രദര്‍ശനം , ലഘു പരീക്ഷണം , ഗണിതവിസ്മയം എന്നിവ ഉണ്ടടായി. മേളക്ക് അധ്യാപകരായ ബിന്ദു. കെ. ആര്‍ . , സുരേഷ്ബാബു .ടി. യു. , എന്‍ . പി. റൂബി. ,ബൈജു .എ .ഡി. എന്നിവര്‍ നേത്രുതം നല്‍കി.

Thursday, October 21, 2010

സ്ക്കൂള്‍ കലോത്സവം സമാപിച്ചു.





























കാടഞ്ചേരി ഗവ: സ്ക്കൂള്‍ കലോത്സവം ഒക്ടോബര്‍ 12 , 13 , തിയ്യതികളില്‍ നടന്നു. മേള പി.ടി.എ .ആക്ടിംഗ് പ്രസിഡണ്ട്‌ ശ്രീ. സി . ശശിധരന്‍ ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ ശ്രീ. ശങ്ഗ്ഗരന്‍ സാര്‍ അധ്യക്ഷത വഹിച്ചു. അധ്യാപകരായ ശ്രീ. ജയപ്രകാശ് ,സതീഷ്‌ ,സുരേഷ് ബാബു , സ്ടാഫ്സെക്രടറി പി. കെ. ബാബു എന്നിവര്‍ പ്രസംഗിച്ചു. പ്രധാനാധ്യാപിക ശ്രീമതി . എസ്. വിമലാദേവി സ്വാഗതവും കലോത്സവം കണവീനാര്‍ പി. വി .പ്രകാശ് നന്ദിയും പറഞ്ഞു.

Monday, September 27, 2010

മത്സരവിജയികളെ അനുമോദിച്ചു.








കാടന്ചേരി ഗവ: ഹയര്‍ സെക്കണ്ടറി സ്കൂള്‍ കായികമേളയില്‍ മികച്ച വിജയം കൈവരിച്ച എല്‍. പി .വിഭാഗം വിദ്ധ്യാര്‍ത്തികളെ സ്കൂളില്‍ നടന്ന യോഗം അനുമോദിച്ചു. പ്രധാനാധ്യാപിക എസ്. വിമലാദേവി മെഡലുകള്‍ സമ്മാനിച്ചു. അധ്യാപകരായ പി. ആര്‍ . രജനി , പി. സ്നേഹ , സി. പി. പ്രഭാവതി , തക്കം ,പി. കെ. സിയാവുധീന്‍ , കെ. കെ. അബ്ദുല്‍ റസാക്ക് എന്നിവര്‍ യോഗത്തില്‍ സന്നിഹിതരായി.

Sunday, September 26, 2010




അറബിക് ക്ലബ്‌ ഉദ്ഘാടനം നടന്നു.അബൂബക്കര്‍ പുലാമന്തോള്‍ ഉദ്ഘാടനം നിര്‍വഹിച്ചു.പ്രധാന അദ്ധ്യാപിക
വിമലടീചെര്‍ അധ്യക്ഷത വഹിച്ചു.













Saturday, September 25, 2010

ദേശീയോത്ഗ്രധന സമൂഹ ചിത്രംവര







ദേശീയ ഐക്യവും സ്വാതന്ത്ര്യ സമര ചരിത്രവും പ്രതിപാധിച്ചുകൊണ്ടുള്ള സമൂഹ ചിത്രംവര വിധ്യാര്തികള്‍ക്ക് നവ്യാനുഭവമായി. കാടഞ്ചേരി ഗവ: ഹയര്‍ സെക്കണ്ടറി സ്കൂള്‍ ഹിന്ദി സാഹിത്യ വേദി നിരാല ഹിന്ദി മഞ്ചിന്ടെ ആഭിമുഖ്യത്തിലാണ് സമൂഹ ചിത്രം വര നടത്തിയത്. ചിത്രം വര സീനിയര്‍ അസ്സിസ്ടണ്ട് ശ്രീമതി ; കെ.പി. അംബിക ഉദ്ഘാടനം ചെയ്തു. പി. ഇന്ദിര അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപിക എസ്. വിമലാദേവി ,യു. സംജീവ് , വി. പി. ജയരാജ് , പി .ജി. സുരേഷ്കുമാര്‍ ,എസ് ബിജോയ്കുമാര്‍ എന്നിവര്‍ നേത്രുത്വം നല്‍കി.

സ്വതന്ത്ര സോഫ്റ്റ്‌ വെയര്‍ വാരാചരണം




സ്വതന്ത്ര സോഫ്റ്റ്‌ വെയര്‍ വാരാചരണം കാടഞ്ചേരി ഗവ: ഹയര്‍ സെക്കണ്ടറി സ്കൂളില്‍ നടന്നു. ഐ. ടി. ക്ലബ്ബിന്ടെ ആഭിമുഖ്യത്തില്‍ നടന്ന പരിപാടിയില്‍ സ്വതന്ത്ര സോഫ്റ്റ്‌ വെയര്‍ പ്രതിജ്ഞ , ടിജിറ്റല്‍ പെയിന്റിംഗ് എന്നിവ ഉണ്ടായി. പി. പി. സരിത ആമുഖ പ്രഭാഷണവും , എസ് .എസ് .ഐ. ടി .സി.മുഹമ്മദ്‌ ഫാരിസ് പ്രതിജ്ഞാ വാചകവും ചൊല്ലി കൊടുത്തു.

Thursday, September 23, 2010

സ്വതന്ത്ര സോഫ്റ്റ്‌ വെയര്‍ വാരാചരണം

സ്വതന്ത്ര സോഫ്റ്റ്‌ വെയര്‍ വാരാച്ചരനതിന്ടെ ഭാഗമായി കാടഞ്ചേരി ഗവ:ഹയര്‍ സെക്കണ്ടറി സ്കൂള്‍ ഐ .ടി .ക്ലബ്ബിണ്ടേ ആഭിമുഖ്യത്തില്‍ സ്വതന്ത്ര സോഫ്റ്റ്‌ വെയര്‍ പ്രതിജ്ഞ ,ടിജിട്ടല്‍ പെയിന്റിംഗ് എന്നിവ നടത്തി .പി .പി .സരിത ആമുഖ പ്രഭാഷണവും ,എസ്.എസ് .ഐ .ടി .സി .മുഹമ്മദ്‌ ഫാരിസ് ഇ. വി. പ്രതിജ്ഞാ വാചകവും ചൊല്ലിക്കൊടുത്തു.

Tuesday, September 21, 2010

ഉത്തമകര്‍ഷകനോടൊപ്പം സ്കൂള്‍ കുട്ടികള്‍
















കൃഷിപ്പണിയുടെ മഹത്വവും നൂതന കൃഷിരീതികളെ അന്ന്വേഷിച്ചും സ്കൂള്‍ കുട്ടികള്‍ കൃഷിയിടത്തിലെത്തി. കര്‍ഷകടിനത്തില്‍ കാടഞ്ചേരി ഗവ:ഹയര്‍ സെക്കണ്ടറി സ്കൂളിലെ ഹരിത _ആരോഗ്യ ക്ലബ്ബുകളുടെ നേതൃത്വത്തിലാണ് ഉത്തമ കര്‍ഷകനെയും കൃഷിരീതികളും കാണാന്‍ കുട്ടികള്‍ കൃഷിയിടതിലെതിയത്. കാലടി പഞ്ചായത്തിലെ കാടന്ചേരി നടുവില്‍ കരുമാന്‍ കുഴിയില്‍ അബ്ദുറഹിമാന്‍ എന്ന ഉപ്പാക്കയുടെ കൃഷിയിടതിലാണ് വിദ്ധ്യാര്തികള്‍ അധ്യാപകരോടൊപ്പം എത്തിയത്. മെച്ചപ്പെട്ട കൃഷിക്ക് അധ്വാനം വേണമെന്നും പഠനത്തോടൊപ്പം പാടത്തും പറമ്പിലും കൃഷിപ്പനിചെയ്യാന്‍ കുട്ടികള്‍ തയ്യാറാകണമെന്നും ഉപ്പാക്ക കുട്ടികളോട് ഉപദേശിച്ചു. പടനയാത്രക്ക് അധ്യാപകരായ സി .യു . മല്ലിക , കെ .എം . രാധിക , പ്രിയ .പി .സി ., പ്രഭാവതി .സി .പി . ടി .വി .പുഷ്പലത ,ബിജോയ്കുമാര്‍ .എസ്.ജയരാജ് .വി . പി .,പി .പി .അജിമോന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

കര്‍ഷകധിനത്തില്‍ ഉത്തമ കര്‍ഷകനോടൊപ്പം

Monday, September 20, 2010

പൂക്കളമത്സരം ഒരുക്കി
















സമത്വവും സാഹോദര്യവും വാണിരുന്ന ഗതകാല ഓണ സ്മരണകളെ അനുസ്മരിച് കാടന്ചേരി ഗവ:ഹയര്‍ സെക്കണ്ടറിസ്കൂളില്‍ നിരപ്പകിട്ടിന്ടെ പൂക്കളം ഒരുക്കി. ഓണഘോഷഗളുടെ ഭാഗമായി ഓഗസ്റ്റ്‌ 20 നു സ്കൂളിലെ ഒന്ന് മുതല്‍ പത്തു വരെയുള്ള മുഴുവന്‍ ക്ലാസ്സുകളിലും പകിട്ടാര്‍ന്ന പൂക്കളഗലാണ് വിദ്യാര്‍ഥികള്‍ ഒരുക്കിയത് .മത്സരത്തിനുശേഷം വിജയികള്‍ക്ക് പ്രധാനാധ്യാപിക എസ്. വിമലാദേവി സമ്മാനവിതരണവും നടത്തി. മത്സരഗള്‍ക്ക്‌ അധ്യാപകരായ സേതുമാധവന്‍ കടാട്ട്, ബിജോയ്കുമാര്‍ .എസ് .,വി . പി .ജയരാജ് ,കെ .കെ. അബ്ദുരസാക്ക് , എന്നിവര്‍ നേത്രുത്വം നല്‍കി.













































സ്കൂള്‍ കായികമേള സമാപിച്ചു.

കാടന്ജേരി സര്‍ക്കാര്‍ ഹയര്‍ സെക്കണ്ടറി സ്കൂളിലെ ദ്വിദിന കായികമേള സെപ്റ്റംബര്‍ 15, 16 തിയ്യതികളില്‍ നടന്നു. മേളയുടെ ഉത്ഘാടനം പി .ടി .എ .വൈസ് -പ്രസിഡണ്ട്‌ ശ്രീ .സി .ശശിധരന്‍ നിര്‍വ്വഹിച്ചു. പ്രിന്സിപാള്‍ ശ്രീ .പി .എം .ശങ്കരന്‍ പതാക ഉയര്‍ത്തി. പ്രധാനാധ്യാപിക എസ്. വിമലാദേവി സലൂട്ട് സ്വീകരിച്ചു. സ്കൂള്‍ ചെയര്‍മാന്‍ അനസ് റഹ്മാന്‍ ജനറല്‍ ക്യാപ്ട്യന്‍വിജയ്‌ എന്നിവര്‍ പ്രസംഗിച്ചു. വിജയികള്‍ക്ക് അധ്യാപകര്‍ മെടലുകളും സര്ടിഫിക്കട്ടുകളും വിതരണം ചെയ്തു.
വിദ്യാരംഗം ഉദ്ഘാടനം എം എസ കുറ്റിക്കാട് നിര്‍വഹിച്ചു
ARABIC CLUB INAUGURATED ON 29/6/2010

Thursday, June 10, 2010

WELCOME TO ALL..........


പൂമരത്തിന്‍ ചില്ലകളില്‍ തന്നാനം പാടി പണ്ടൊരിക്കല്‍ വാണിരുന്നു

രണ്ടോമല്‍കിളികള്‍