Friday, January 4, 2013

ഓഡി റ്റോ റിയം   ഉദ്ഘാടനം   ചെയ്തു.












ഡോ : കെ.ടി.ജലീല്‍  എം.എല്‍.എ യുടെ പ്രത്യേക വികസന ഫണ്ട്‌ ഉപയോഗിച്ച് കാടഞ്ചേരി ഗവ: ഹയര്‍ സെക്കണ്ടറി സ്ക്കൂളില്‍ നിര്‍മ്മിച്ച ഓഡി റ്റോ റിയം  ഡോ : കെ.ടി.ജലീല്‍ എം .എല്‍.എ.ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട്‌ ഇ. ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. കാലടി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്‌ ബീരാവുണ്ണി [കുഞ്ഞപ്പ ]മുഖ്യാഥിതി യായിരുന്നു. പ്രിന്‍സിപ്പാള്‍ കുമാരി ശോഭ റിപ്പോര്‍ട്ട്‌ അവതരിപ്പിച്ചു.കോഴിക്കോട് ഫാറൂഖ് ട്രെയിനിംഗ്  കോളേജ്  അസിസ്റ്റന്റ്‌  പ്രൊഫ : ഡോ : പി.ടി.നൗഷാദ് ബോധവല്‍ക്കരണ  സെമിനാര്‍  നടത്തി. പി.ടി.എ  പ്രസിഡണ്ട്‌  പി.അബ്ദുള്ള  സ്വാഗതവും  പ്രധാനാധ്യാപിക  എസ് .വിമലാദേവി നന്ദിയും പറഞ്ഞു.



  ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് മെമ്പര്‍ സുരേഷ് പൊല്പാക്കര , ബ്ലോക്ക് വിദ്ധ്യാഭ്യാസ സ്ഥിരം സമിതി ചെയര്‍ മാന്‍  ഇ. ബാലന്‍ , ഗ്രാമ പഞ്ചായത്ത് മെമ്പര്‍മാരായ എന്‍.കെ.അബ്ദുല്‍ റഷീദ്,  കെ. ആനന്ദന്‍ , ടി.പി.ആനന്ദന്‍ , രമണി , പി.ടി.എ. വൈസ് - പ്രസിഡണ്ട്‌ ടി.പി.ചന്ദ്രന്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.