Tuesday, June 26, 2012

ലഹരി വിരുദ്ധ സന്ദേശ റാലി നടത്തി.







കാടഞ്ചേരി  ഗവ: ഹയര്‍ സെക്കണ്ടറി സ്ക്കൂള്‍ ഹെല്‍ത്ത് ക്ലബും എന്‍.എസ് .എസ് .യൂണിറ്റും സംയുക്തമായി ലഹരി വിരുദ്ധ സന്ദേശ റാലി നടത്തി.റാലി സീനിയര്‍ അസിസ്റ്റന്റ്‌ ശ്രീമതി. കെ.പി. അംബിക ഫ്ലാഗ് ഓഫ്‌ ചെയ്തു. എന്‍.എസ് .എസ്‌ .പ്രോഗ്രാം ഓഫീസര്‍ എം. ഹംസ, സ്ക്കൂള്‍ ഹെല്‍ത്ത് നഴ്സ് കെ.എ. കവിത ,അദ്ധ്യാപകരായ ബിജോയ്‌ കുമാര്‍ .എസ് , കെ.എം .രാധിക , ദീപക് ,ജയകൃഷ്ണന്‍ .എം.ടി.എന്നിവര്‍ റാലിക്ക് നേതൃത്വം നല്‍കി.

Friday, June 22, 2012

യു.എസ് .എസ് . ജേതാവിനെ അനുമോദിച്ചു.


യു.എസ് .എസ് .സ്കോളര്‍ഷിപ്പ്‌ കരസ്ഥമാക്കിയ കാടഞ്ചേരി ഗവ: ഹയര്‍ സെക്കണ്ടറി സ്ക്കൂളിലെ മൃദുല. വി.പി. യെ സ്ക്കൂള്‍ പി.ടി.ഏ .കമ്മറ്റി അനുമോദിച്ചു. കാലടി ഗ്രാമ പഞ്ചായത്ത് അംഗം ശ്രീ. എന്‍. കെ. അബ്ദുല്‍ റഷീദ് മൃദുല .വി.പി.ക്ക് ഉപഹാരം നല്‍കി. യോഗത്തില്‍ പി.ടി.ഏ .പ്രസിഡണ്ട്‌ പി.അബ്ദുള്ള അധ്യക്ഷത വഹിച്ചു. പ്രധാനാദ്ധ്യാപിക എസ് .വിമലാദേവി , പി.ടി.ഏ .വൈസ്- പ്രസിഡണ്ട്‌  സി.ശശിധരന്‍ ,അധ്യാപകരായ സേതുമാധവന്‍ കടാട്ട് ,എം.കെ.ഹൌലത് , പി.കെ.ബാബു എന്നിവര്‍ അനുമോദന പ്രസംഗം നടത്തി.

Monday, June 11, 2012

പ്രവേശനോത്സവം നടത്തി






 കാടഞ്ചേരി  ഗവ: ഹയര്‍  സെക്കണ്ടറി സ്ക്കൂളിലെ  പ്രവേശനോത്സവം വിവിധ പരിപാടികളോടെ നടത്തി. കാലടി ഗ്രാമപഞ്ചായത്ത്  അംഗം ശ്രീ. എന്‍. കെ.അബ്ദുല്‍ റഷീദ് ഉദ്ഘാടനം ചെയ്തു. പി.ടി.എ .പ്രസിഡണ്ട്‌  പി. അബ്ദുള്ള അധ്യക്ഷത വഹിച്ചു.പ്രിന്സിപ്പാള്‍ ഇന്‍ ചാര്‍ജ് ഷൈനി , സീനിയര്‍ അസിസ്റ്റന്റ്‌ കെ.പി.അംബിക, എം.ഹംസ,പി.ടി.എ.വൈസ് .പ്രസിഡണ്ട്‌ സി.ശശിധരന്‍ ,പി. ആര്‍ .രജനി ,എന്നിവര്‍ പ്രസംഗിച്ചു.സൗഹൃദ ഹുമണ്‍ വെല്‍ഫെയര്‍ ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ പഠനോപകരണ വിതരണവും , മധുരപലഹാര  വിതരണവും , കലാപരിപാടികളും നടന്നു.

Saturday, June 9, 2012

കാര്യം  പറയും ക്ലാസ്സ് മുറികളുമായി പുതിയ അദ്ധ്യയനവര്‍ഷം

കാര്യം പറയും ക്ലാസ്സ്  മുറികളുമായി കാടഞ്ചേരി സ്ക്കൂളില്‍ പുതിയ അധ്യയനവര്ഷത്തിനു തുടക്കമായി .ക്ലാസ്സ് മുറികള്‍ ശിശു സൗഹൃദവും ആകര്‍ഷകവുമാക്കുന്നതിന്ടെ ഭാഗമായാണ് കാര്യം പറയും ക്ലാസ്സ് മുറികള്‍ സജ്ജീകരിച്ചിരിക്കുന്നത്.കുട്ടികളുടെ പഠനപ്രവര്തനം കൂടുതല്‍ ആസ്വാദ്യമാക്കുന്നതിന് വേണ്ടി വിവിധ ക്ലാസ്സ് റൂം പ്രവര്‍ത്തനം സചിത്ര രൂപേണ ക്ലാസ്സ് ചുമരുകളില്‍ ഒരുക്കിയാണ് ക്ലാസ്സുകളെ ആകര്‍ഷകമാക്കിയിരിക്കുന്നത്.







ക്ലാസ്സ് മുറികളുടെ ഉത്ഘാടനം കാലടി ഗ്രാമ പഞ്ചായത്ത് മെമ്പര്‍ ശ്രീ. എന്‍ .കെ .അബ്ദുല്‍ റഷീദ്‌ നിര്‍വ്വഹിച്ചു.  പി .ടി .എ .  പ്രസിഡണ്ട്‌ പി. അബ്ദുള്ള അധ്യക്ഷത വഹിച്ചു.പ്രധാനാദ്ധ്യാപിക എസ് .വിമലാദേവി , എം .വി .ജയപ്രകാശ് ,പി.കെ .ബാബു എന്നിവര്‍ പ്രസംഗിച്ചു.

പുതിയ  അദ്ധ്യയന  വര്‍ഷത്തിലേക്ക് ഹൃദ്യമായ  സ്വാഗതം