Saturday, October 13, 2012

സ്കൂള്‍  കലോത്സവം സമാപിച്ചു. 












കേരള സ്കൂള്‍ കലോല്‍സവത്തി ന്ടെ  ഭാഗമായി സ്കൂളില്‍ നടന്ന ദ്വിദിന കലോത്സവം പി.ടി.എ. പ്രസിഡണ്ട്‌ പി. അബ്ദുള്ള ഉദ്ഘാടനം ചെയ്തു. സ്കൂള്‍ പ്രിന്‍സിപ്പാള്‍  കുമാരി ശോഭ അധ്യക്ഷത വഹിച്ചു. പി.ടി.എ. മെമ്പര്‍ ടി.എ. അബ്ദുള്ളകുട്ടി , എന്‍.എസ് .എസ് .പ്രോഗ്രാം  ഓഫീസര്‍ എം.ഹംസ , സ്റ്റാഫ്‌ സെക്രടറി കെ.കെ.അബ്ദുല്‍ റസാക്ക് ,സ്കൂള്‍ ലീഡര്‍ എന്‍.മംഗള എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ഓ.കെ. ബാലകൃഷ്ണന്‍ സ്വാഗതവും കലാമേള കണ്‍ വീനര്‍  നന്ദിയും പറഞ്ഞു.

യുണിഫോം  വിതരണവും പച്ചക്കറി വിത്ത് വിതരണവും.


















 എസ് .എസ് .എ. പദ്ധതി പ്രകാരം സ്കൂള്‍ കുട്ടികള്‍ക്കുള്ള സൌജന്യ യുണിഫോം വിതരണം കാലടി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്‌ ശ്രീ. ബീരാവുണ്ണി എന്ന കുഞ്ഞാപ്പ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ വാര്‍ഡ്‌ മെമ്പര്‍ ശ്രീ. എന്‍.കെ.അബ്ദുല്‍ റഷീദ്  അധ്യക്ഷത വഹിച്ചു. യോഗത്തില്‍ കൃഷി വകുപ്പ് സ്കൂള്‍  വിദ്യാര്തികള്‍ക്ക് നല്‍കുന്ന പച്ചക്കറി വിത്തുകളുടെ വിതരണം പഞ്ചായത്ത് വിദ്യാഭ്യാസ്സ സ്ഥിരം സമിതി ചെയര്‍മാന്‍ ആനന്ദന്‍ നിര്‍വ്വഹിച്ചു. കൃഷി ഓഫീസര്‍ ഇന്ദു പദ്ധതി വിശദീകരണം നടത്തി. പി.ടി.എ  പ്രസിഡണ്ട്‌  ശ്രീ. പി. അബ്ദുള്ള , വൈസ്- പ്രസിഡണ്ട്‌  സി. ശശിധരന്‍ , പി. ഷീജ , കെ.കെ.അബ്ദുല്‍ റസാക്ക് ,പി.കെ. ബാബു  എന്നിവര്‍ പ്രസംഗിച്ചു.പ്രിന്‍സിപ്പാള്‍  ശ്രീമതി. കുമാരി ശോഭ സ്വാഗതവും ,പ്രധാനാധ്യാപിക എസ് . വിമലാദേവി നന്ദിയും പറഞ്ഞു. 

Friday, October 12, 2012

പൂക്കള  മത്സരം വര്‍ണ്ണാഭമായി 












ഓണാഘോഷതിന്ടെ  ഭാഗമായി സ്കൂളില്‍ പൂക്കള മത്സരം നടത്തി. വിദ്യാര്‍ഥികള്‍ അവരുടെ ക്ലാസ് മുറികളില്‍ ഒരുക്കിയ പൂക്കളം വര്‍ണ്ണ വിസ്മയം തീര്‍ത്തു. മത്സര വിജയികള്‍ക്ക് പ്രധാനാധ്യാപിക എസ് .വിമലാദേവി സമ്മാനം വിതരണം ചെയ്തു. സ്റ്റാഫ്‌ സെക്രട്ടറി കെ.കെ.അബ്ദുല്‍ റസാക്ക് , അധ്യാപകരായ എം.ടി. ജയകൃഷ്ണന്‍ , പി.കെ. ബാബു , പി.ആര്‍ .രജനി ,എം.കെ.ഹൌലത് , രതി .എം. വി.,സുനിത എന്നിവര്‍ മത്സരത്തിനു നേതൃത്വം നല്‍കി.

സ്വാതന്ത്ര്യ   ദിനാഘോഷം 






കാടഞ്ചേരി ഗവ: ഹയര്‍ സെക്കണ്ടറി സ്കൂളില്‍ സ്വാതന്ത്ര്യ ദിനാഘോഷം വിവിധ പരിപാടികളോടെ നടത്തി. പി. ടി എ. പ്രസിഡണ്ട്‌  ശ്രീ. പി. അബ്ദുള്ള പതാക ഉയര്‍ത്തി. പ്രിന്‍സിപ്പാള്‍ ശ്രീമതി. കുമാരി ശോഭ സ്വാതന്ത്ര്യ ദിന സന്ദേശം നല്‍കി. അധ്യാപകരായ എം. ഹംസ , രഘുനാഥ്  , പി.പി.ദാമോദരന്‍ , എ. എം. ശോശാമ്മ എന്നിവര്‍ പ്രസംഗിച്ചു.