Monday, June 30, 2014








അനുമോദന സദസ്സ് സംഘടിപ്പിച്ചു.

2014  എസ്. എസ്. എല്‍. സി പരീക്ഷയില്‍ കാടഞ്ചേരി ഗവ: ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നിന്നും ഉന്നത വിജയം കരസ്ഥമാക്കിയ സുഹൈബ. വി.വി., മുബീന. എ.കെ, വിസ്മയ. വി.പി, അമൃത. വി, അജയ് കൃഷ്ണന്‍. ടി.യു , ഫസീല. പി. , വിഷ്ണു. പി.പി., ആര്യ. ഇ.വി, തെസ്നി. പി. വി, ഐശ്വര്യ. സി.വി എന്നീ വിദ്യാര്‍ത്ഥികളെ സ്കൂള്‍ പി.ടി.എ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ അനുമോദിച്ചു. സ്കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന അനുമോദന സദസ്സില്‍ ജില്ലാ പഞ്ചായത്ത് അംഗം സുരേഷ് പൊല്‍പ്പാക്കര അധ്യക്ഷത വഹിച്ചു.ജില്ലാ പഞ്ചായത്ത് വികസന സ്റ്റാന്‍ഡിംങ് കമ്മറ്റി ചെയര്‍പെഴ്സണ്‍ ശ്രീമതി സക്കീന പുല്‍പ്പാടന്‍ യോഗം ഉദ്ഘാടനം ചെയ്തു.മികച്ച വിജയം കൈവരിച്ച വിദ്യാര്‍ത്ഥികള്‍ക്കും ഇംഗ്ലീഷ്, കണക്ക് എന്നീ വിഷയങ്ങളില്‍ ഏ പ്ലസ്സ് കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികള്‍ക്കമുള്ള ഉപഹാരങ്ങള്‍ ജില്ലാ പഞ്ചായത്ത് സെക്രട്ടറി അബ്ദുള്‍ ലത്തീഫ് , ശ്രീമതി സക്കീന പുല്‍പ്പാടന്‍ , സുരേഷ് പൊല്‍പ്പാക്കര, എവന്നിവര്‍ വിതരണം ചെയ്തു. പരിപാടിക്ക് പ്രധാനാധ്യാപകന്‍ യു.എം. ഗിരീഷ് മാസ്റ്റര്‍ , കെ.പി. അംബിക, എം.എസ്. ഷാജി, ഒ.കെ. ബാലകൃഷ്ണന്‍, പി. പ്രീത, പി. സുധ, എം.വി.രതി, റീന എസ് ആനന്ദ് എന്നിവര്‍ നേതൃത്വം നല്‍കി.

Saturday, June 28, 2014

സംയുക്ത ക്ലാസ്സ് പി.ടി.എ  : ഒരുക്കം 2015


കാടഞ്ചേരി ഗവ : ഹയര്‍ സെക്കണ്ടറി സ്കൂളിലെ പത്താം ക്ലാസ്സ് വിദ്യാര്‍ത്തികളുടെ രക്ഷിതാക്കളുടെ സംയുക്ത ക്ലാസ്സ് പി.ടി.എ ഒരുക്കം 2015 നടന്നു. 24/ 06/2014 ന് സ്കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ ഒ.കെ. ബാലകൃഷ്ണന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു.പ്രധാനാധ്യാപകന്‍ യു. എം. ഗിരീഷ് മാസ്റ്റര്‍ആമുഖ പ്രഭാഷണം നടത്തി. തുടര്‍ന്ന് " രക്ഷിതാക്കളും പത്താം ക്ലാസ്സ് വിദ്യാര്‍ത്ഥികളും" എന്ന വിഷയത്തില്‍ കെ. പി. അംബിക ടീച്ചറും ," വിദ്യാര്‍ത്ഥികളും അടച്ചടക്കവും" എന്ന വിഷയത്തില്‍ പി. കെ. ബാബു മാസ്റ്ററും ," വിദ്യാര്‍ത്ഥികളും ശുചിത്വാരോഗ്യവും" എന്ന വിഷയത്തില്‍ എം. കെ. ഹൗലത്ത് ടീച്ചറും ക്ലാസ്സുകള്‍ക്ക് നേത്രുത്വം നല്കി.തുടര്‍ന്ന് രക്ഷിതാക്കളുടെ വിവിധ സംശയങ്ങള്‍ക്ക് അധ്യാപകര്‍ മറുപടി നല്‍കി. യോഗത്തിന് സ്റ്റാഫ് സെക്രട്ടറി ഷാജി. എം.എസ് . സ്വാഗതവും  എം. എ. നൗഷാദ് മാസ്റ്റര്‍ നന്ദിയും പറഞ്ഞു.

Friday, June 27, 2014




വിശ്രമ മന്ദിരം ഉദ്ഘാടനം ചെയ്തു.

കാടഞ്ചേരി ഗവ: ഹയര്‍ സെക്കണ്ടറി സ്കൂളിന് മലപ്പുറം ജില്ലാപഞ്ചായത്ത് 2013- 2014 സാന്പത്തിക വര്‍ഷത്തില്‍ 10 ലക്ഷം രൂപ അനുവദിച്ച് നിര്‍മ്മിച്ച ശാരീരിക മാനസിക വെല്ലുവിളികള്‍ നേരിടുന്ന വിദ്യാര്‍ത്ഥികള്‍ക്കായുള്ള വിശ്രമ മന്ദിരം ജില്ലാ പഞ്ചായത്ത് വികസന സ്റ്റാന്‍ഡിംങ് കമ്മറ്റി ചെയര്‍ പെഴ്സണ്‍ ശ്രീമതി സക്കീന പുല്‍പ്പാടന്‍ ഉദ്ഘാടനം ചെയ്തു. യോഗത്തില്‍ ജില്ലാ പഞ്ചായത്ത് അംഗം സുരേഷ് പൊല്‍പ്പാക്കര അധ്യക്ഷത വഹിച്ചു.
ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് സെക്രട്ടറി അബ്ദുള്‍ ലത്തീഫ് മുഖ്യാതിഥിയായിരുന്നു.
പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് അംഗം സി. വി. ഖാദര്‍, കാലടി ഗ്രാമ പഞ്ചായത്ത് വികസന സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ പി. കുഞ്ഞിപ്പ ഹാജി, കാലടി ഗ്രാമ പഞ്ചായത്ത് അംഗം ബീരാവുണ്ണി എന്ന കുഞ്ഞിപ്പ , പി.ടി.ഏ പ്രസിഡണ്ട് എന്‍. കെ. മുഹമ്മദ് ഷെരീഫ്, പി.കെ. ദിവാകരന്‍, നൗഫല്‍ തണ്ടിലം എന്നിവര്‍ പ്രസംഗിച്ചു.





ചടങ്ങിന് പ്രിന്‍സിപ്പാള്‍ ഇന്‍ ചാര്‍ജ്ജ് സി. മഞ്ജുള സ്വാഗതവും പ്രധാനാധ്യാപകന്‍ യു. എം. ഗിരീഷ് നന്ദിയും പറഞ്ഞു.






Wednesday, June 25, 2014

വൃക്ഷതൈകള്‍  വിതരണം ചെയ്തു.




സംസ്ഥാന വനം വകുപ്പും വിദ്യാഭ്യാസ വകുപ്പും സംയുക്തമായി സ്കൂള്‍ വിദ്യാര്‍ത്ഥികളില്‍ നടപ്പിലാക്കുന്ന വനവത്കരണ പരിപാടിയുടെ കാടഞ്ചേരി ഗവ: ഹൈസ്കൂള്‍ തല ഉദ്ഘാടനം ഒ. കെ. ബാലകൃഷ്ണന്‍ നിര്‍വ്വഹിച്ചു.യോഗത്തില്‍ അദ്ധ്യാപകരായ സി.യു.മല്ലിക, എം.കെ. ഹൗലത്ത് എന്നിവര്‍ സംബന്ധിച്ചു.

Thursday, June 19, 2014





വായനാ  വാരത്തിന്  തുടക്കമായി 

" വായിച്ചു വളരുക  ചിന്തിച്ച്  വിവേകം നേടുക  " എന്ന മുദ്രാവാക്ക്യവുമായി ഗ്രാമ ഗ്രാമാന്തരങ്ങളിൽ അക്ഷര വെളിച്ചം പകർന്ന  പി .എൻ . പണിക്കരുടെ ചരമദിനമായ ജൂണ്‍ 19  ന് തുടങ്ങുന്ന വായനാവാരത്തിന് കാടഞ്ചേരി  ഗവ : ഹയർ സെക്കണ്ടറി സ്ക്കൂളിലും വിപുലമായ തുടക്കം.പ്രത്യേക  സ്ക്കൂൾ അസംബ്ലി  ചേർന്ന് വിദ്ധ്യാർഥികൾ  വായനാദിന പ്രതിജ്ഞ എടുത്തു.കെ .പി .ഉണ്ണികൃഷ്ണൻ മാസ്റ്റർ  പി.എൻ . പണിക്കർ അനുസ്മരണ പ്രഭാഷണം നടത്തി. " വായനയുടെ മഹത്വം , പുസ്തകങ്ങളുടെ പ്രസക്തി " എന്ന വിഷയത്തിൽ  അദ്ധ്യാപകരായ ഒ . കെ . ബാലകൃഷ്ണൻ , സേതുമാധവൻ കടാട്ട്  എന്നിവർ പ്രഭാഷണം നടത്തി. വിദ്യാർഥികളായ  ഗ്രീഷ്മ രാജ്  .കെ.പി. വായനാ ദിന സന്ദേശവും  സ്വാതി ഉണ്ണികൃഷ്ണൻ  ഹിന്ദി കവിതാലാപനവും  നടത്തി. 

Sunday, June 8, 2014

പൊതുവിദ്യാലയങ്ങള്‍ കാലഘട്ടത്തിന്  അനിവാര്യം :  കെ. ടി.ജലീല്‍ എം എല്‍ എ

     പൊതുവിദ്യാലയങ്ങളും പൊതു ഇടങ്ങളും നിലനില്‍ക്കേണ്ടത് വര്‍ത്തമാന കാലഘട്ടത്തിന്അനിവാര്യമാണെന്ന് ഡോ: കെ. ടി. ജലീല്‍ എം എല്‍ എ അഭിപ്രായപ്പെട്ടു. കാടഞ്ചേരി ഗവ: ഹയര്‍ സെക്കണ്ടറി സ്കൂളിന് എം എല്‍ എ യുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്ന് നാല് ലക്ഷം രൂപ അനുവദിച്ച് നിര്‍മ്മിച്ച സ്കൂള്‍ പാചകപ്പുരയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
    യോഗത്തില്‍ കാലടി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍ഡ് എന്‍. കെ. അബ്ദുള്‍ റഷീദ് അധ്യക്ഷത വഹിച്ചു. പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍ഡ് പി. ബാലകൃഷ്ണന്‍ മുഖ്യാതിഥിതിയായിരുന്നു. കാലടി ഗ്രാമപഞ്ചായത്ത് അംഗം രമണി , പി ടി എ പ്രസിഡന്‍ഡ് എന്‍. കെ. മുഹമ്മദ് ഷെരീഫ് , എസ്.എം.സി. ചെയര്‍മാന്‍ കെ.കെ.ആനന്ദന്‍, മുന്‍ പ്രധാനാധ്യാപകന്‍ കുഞ്ഞിമുഹമ്മദ് പൊട്ടച്ചോല , എം ടി.എ പ്രസിഡന്‍ഡ് ശ്രീലത എന്നിവര്‍ പ്രസംഗിച്ചു. 

    പ്രന്‍സിപ്പാള്‍. ഇന്‍ ചാര്‍ജ് സി. മഞ്ജുള സ്വാഗതവും പ്രധാനാധ്യാപകന്‍ യു.എം.ഗിരീഷ് നന്ദിയും പറഞ്ഞു