Friday, June 24, 2011

മുദ്രകള്‍ വാചാലമാക്കി കഥകളി ശില്പശാല





















കഥകളി മുദ്രകള്‍ അടുതരിഞ്ഞുകൊണ്ടുള്ള പാറഭാഗാവതരണം വിധ്യാര്തികള്‍ക്ക് ആസ്വാദ്യമായി. കാടഞ്ചേരി ഗവ : ഹയര്‍ സെക്കണ്ടറി സ്ക്കൂള്‍ വിദ്യാരംഗം കലാസാഹിത്യവേടിയാണ് കഥകളി മുദ്രകള്‍ വിധ്യാര്തികള്‍ക്ക് അടുത്തറിയാന്‍ അവസരം ഒരുക്കിയത്. പത്താം ക്ലാസ്സിലെ മലയാള പാറാവലി നളചരിതം ആട്ടക്കതയിലെഒന്നാം ഭാഗത്തെ ആസ്പദമാക്കി ' ചെറുതായില്ല ചെറുപ്പം ' എന്ന പാടഭാഗമാണ് മുദ്രകളും നവരസഗളും സമന്വയിപ്പിച്ച് പ്രശസ്ത കഥകളി നടന്‍ ശ്രീ. രാജീവ് പീശപ്പിള്ളി കുട്ടികളുടെ മുന്നില്‍ അവതരിപ്പിച്ചത്.









ശില്‍പ്പശാലക്ക് അധ്യാപകരായ സുരേഷ്കുമാര്‍ .പി.ജി. , അജിമോന്‍. പി.പി. , സോളി എം. റയ്ച്ചാല്‍ , ജയരാജ് ആനക്കര , സേതുമാധവന്‍ കടാട്ട് , എം. കെ. ഹൌലത് എന്നിവര്‍ നേതൃത്വം നല്‍കി.

No comments:

Post a Comment