Thursday, July 24, 2014

മേഘയും മുഹമ്മദ് റസീലും ജേതാക്കള്‍





കാടഞ്ചേരി ഗവ ഹയര്‍ സെക്കണ്ടറി സ്കൂള്‍ സ്പോര്‍ട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ചെസ് ടൂര്‍ണ്ണമെന്‍റില്‍ ഹൈസ്കൂള്‍ വിഭാഗത്തില്‍ മേഘ .വി.എം.[9A] മുഹമ്മദ് റസീല്‍ [9E] എന്നിവര്‍ സംയുക്ത ജേതാക്കളായി. അറുപതോളം വിദ്യാര്‍ത്ഥികള്‍ പങ്കെടുത്ത ടൂര്‍ണ്ണമെന്‍റിന്റെ ഫൈനല്‍ റൗണ്ടില്‍ ഇരുവരും സമനില നേടിയതിനാലാണ് സംയുക്ത ജേതാക്കളായി പ്രഖ്യാപിച്ചത്.യു.പി. വിഭാഗം വിദ്യാര്‍ത്ഥികള്‍ക്കായി നടത്തിയ മത്സരത്തില്‍ ബിജിത്ത്.ടി.പി.[7D] ജേതാവായി. മത്സരങ്ങള്‍ക്ക് സ്കൂള്‍ കായികാധ്യാപകന്‍ ദീപക്.കെ.എ , കെ.പി.ഉണ്ണികൃഷ്ണന്‍ മാസ്റ്റര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Tuesday, July 22, 2014

ചാന്ദ്രദിനാചരണം
കാടഞ്ചേരി ഗവ ഹയര്‍ സെക്കണ്ടറി സ്കൂളില്‍ ചാന്ദ്രദിനാചര​​ണം വിവിധ പരിപാടികളോടെ നടത്തി. സ്കൂളിലെ സയന്‍സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിലാണ് പരിപാടികള്‍ സംഘടിപ്പിച്ചത്.ദിനാചരണത്തിന്റെ ഭാഗമായി യു.പി , ഹൈസ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി പോസ്റ്റര്‍ രചന, ക്വിസ് എന്നിവയില്‍ മത്സരങ്ങള്‍ നടന്നു. 
   യു.പി. വിഭാഗം ക്വിസ് മത്സരത്തില്‍ റിന്‍ഷ .കെ.കെ.[6C] ഒന്നാം സ്ഥാനവും സഫ്ന .പി [6C] രണ്ടാം സ്ഥാനവും നിള.എം.ടി [6B]മൂന്നാം സ്ഥാനവും കരസ്ഥമാക്കി.ഹൈസ്കൂള്‍ വിഭാഗം ക്വിസ് മത്സരത്തില്‍ റാഷിക്ക പര്‍വ്വിന്‍, അന്‍സാര്‍ ടീം[9D] ഒന്നാം സ്ഥാനവും ജസീന .ടി.പി , റമിന ഷെറി ടീം[9C] രണ്ടാം സ്ഥാനവും സ്വന്തമാക്കി.
  മത്സരങ്ങള്‍ക്ക് അധ്യാപകരായ കെ.ആര്‍. ബിന്ദു, പ്രീത.പി, സരിത.ടി.പി, അജിത.ടി, പ്രഭാവതി.സി.പി, സി.യു.മല്ലിക, പി.പി.ദാമോദരന്‍, ദീപക്.കെ.എ.എന്നിവര്‍ നേതൃത്വം നല്‍കി.







Sunday, July 20, 2014

ലോകകപ്പ് ഫുട്ബോള്‍ : ഓപ്പണ്‍ ക്വിസ് മത്സരം 

ലോകകപ്പ് ഫുട്ബോളിന്റെ ആവേശം സ്കൂള്‍ വിദ്യാര്‍ത്ഥികളിലും അലതല്ലവെ , ഫുട്ബോള്‍ ചരിത്രത്തിന്റെ താളുകളിലേക്കും വര്‍ത്തമാന ഫുട്ബോള്‍ ലോകത്തേക്കും വിദ്യാര്‍ത്ഥികളെ നയിച്ചുകൊണ്ടുള്ള ഫുട്ബോള്‍ ക്വിസ് മത്സരം നവ്യാനുഭവമായി. സ്കൂള്‍ ഗ്രൗണ്ടിലെ മാവിന്‍ ചുവട്ടില്‍ വൃത്താകൃതിയില്‍ മത്സരാര്‍ത്ഥികളെ അണിനിരത്തി നടത്തിയ മത്സരത്തിന് കായികാധ്യാപകന്‍ ദീപക്. കെ.എ.ക്വിസ് മാസ്റ്ററായി. അധ്യാപകരായ കെ.പി.ഉണ്ണികൃഷ്ണന്‍, വി.പി.ജയരാജ് അധ്യാപക വിദ്യാര്‍ത്ഥികളായ നിത്യ, അനീഷ, സിന്ധു.എം.വി, നിസ.ടി.പി, രഹ്യ എന്നിവര്‍ നേതൃത്വം നല്‍കി.


 മത്സരത്തില്‍ മുഹമ്മദ് ആഷിഖ്. വി.വി [9A] ഒന്നാം സ്ഥാനവും , അനന്തകൃഷ്ണന്‍. ടി.യു.[8E] രണ്ടാം സ്ഥാനവും , മുഹമ്മദ് നിയാസ് [10A] മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

Saturday, July 19, 2014

ലോക ജനസംഖ്യാദിനം ആചരിച്ചു.


ലോക ജനസംഖ്യാദിനം കാടഞ്ചേരി ഗവ ഹയര്‍ സെക്കണ്ടറി സ്കൂളില്‍ വിവിധ പരിപാടികളോടെ ആചരിച്ചു.സാമൂഹ്യശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ നടന്ന പരിപാടികള്‍ക്ക് അധ്യാപകരായ എന്‍.ജെ.അജി, പി.കെ.ബാബു, നൗഷാദ്.എം.എ, ദീപക്.കെ.എ, ഉണ്ണികൃഷ്ണന്‍.കെ.പി അധ്യാപക വിദ്യാര്‍ത്ഥികളായ നിത്യ, സിന്ധു.എം.വി, അനീഷ. നിസ.ടി.പി, രഹ്യ എന്നിവര്‍ നേത്രുത്വം നല്‍കി. ദിനാചരണത്തിന്റെ ഭാഗമായി പോസ്റ്റര്‍ രചന, ക്വിസ് എന്നിവയില്‍ മത്സരങ്ങള്‍ നടന്നു.

Friday, July 11, 2014

ക്ലാസ്സ് പി.ടി.എ യോഗം ചേര്‍ന്നു.

കാടഞ്ചേരി ഗവ: ഹയര്‍ സെക്കണ്ടറി സ്കൂളിലെ ഒന്നു മുതല്‍ ഏഴ് വരെ ക്ലാസ്സുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കളുടെ സംയുക്ത സംഗമം ജൂലായ് 11ന് സ്കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്നു. സംഗമത്തില്‍ സീനിയര്‍ അസിസ്റ്റന്റ് കെ.പി.അംബിക ടീച്ചര്‍ അധ്യക്ഷത വഹിച്ചു. സംഗമത്തില്‍ 'വിദ്യാര്‍ത്ഥികളുടെ പഠന നിലവാരം ഉയര്‍ത്തുന്നതില്‍ രക്ഷിതാക്കളുടെ പങ്ക് 'എന്ന വിഷയത്തില്‍ സേതുമാധവന്‍ മാസ്റ്ററും" വിദ്യാര്‍ത്ഥികളിലെ അച്ചടക്ക രൂപീകരണത്തില്‍ രക്ഷിതാക്കളുടെ പങ്ക് "എന്ന വിഷയത്തില്‍ പി.കെ.ബാബു മാസ്റ്ററും" കുടുംബാന്തരീക്ഷത്തില്‍ വിദ്യാര്‍ത്ഥികളുമായുള്ള ഇടപെടല്‍ "എന്ന വിഷയത്തില്‍ കെ.കെ. അബ്ദുള്‍ റസാക്ക് മാസ്റ്ററും "രക്ഷിതാക്കളറിയാന്‍ വിവിധ തരം സ്കോളര്‍ഷിപ്പുകള്‍"








എന്ന വിഷയത്തില്‍ പി.വി.പ്രകാശ് മാസ്റ്ററും ക്ലാസ്സുകള്‍ക്ക് നേത്രുത്വം നല്‍കി.സംഗമത്തിന് പ്രൈമറി വിഭാഗം എസ്.ആര്‍.ജി കണ്‍വീനര്‍ എം.കെ.ഹൗലത്ത് ടീച്ചര്‍ സ്വാഗതവും പി.പി.ദാമോദരന്‍ മാസ്റ്റര്‍ നന്ദിയൂം പറഞ്ഞു.