Friday, November 11, 2011

ബോധവല്‍ക്കരണ ശില്‍പ്പശാല നടത്തി.

















































ദേശീയ വിദ്യാഭ്യാസ്സ ദിനാചരണം കാടഞ്ചേരി ഗവ: ഹയര്‍ സെക്കണ്ടറി സ്ക്കൂളില്‍ വിവിധ പരിപാടികളോടെ നടത്തി. രാവിലെ സ്ക്കൂള്‍ അസ്സംബ്ലിയില്‍ പ്രധാനമന്ത്രിയുടെ സന്ദേശം എ. രാധിക വായിച്ചു അവതരിപ്പിച്ചു . വൈകുന്നേരം സ്ക്കൂള്‍ മെയിന്‍ ഹാളില്‍ രക്ഷിതാക്കള്‍ക്കായി നടത്തിയ ബോധവല്‍ക്കരണ ശില്‍പ്പശാല പി. ടി. എ. പ്രസിഡണ്ട്‌ പി. അബ്ദുള്ള ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപിക എസ്. വിമലാദേവി അധ്യക്ഷത വഹിച്ചു. അധ്യാപകനായ സേതുമാധവന്‍ കടാട്ട് വിഷയാവതരണം നടത്തി. സ്റ്റാഫ് സെക്രട്ടറി പി. കെ. ബാബു സ്വാഗതവും എം. കെ. ഹൌലത് നന്ദിയും പറഞ്ഞു.

Thursday, November 10, 2011

























































































































പുസ്തക പ്രകാശനവും സാഹിത്യ സമ്മേളനവും




































അധ്യാപകന്‍റെ കവിതാ സമാഹാരം കുട്ടികളുടെ നിറഞ്ഞ സദസ്സില്‍ പ്രകാശനം ചെയ്തു. കാടഞ്ചേരി ഗവ: ഹയര്‍ സെക്കണ്ടറി സ്ക്കൂളിലെ മലയാളം അദ്ധ്യാപകന്‍ അജിമോന്‍ കളംബൂരിന്ടെ കവിതാ സമാഹാരമായ " കിനാക്കളും പണയം "എന്ന പ്രഥമ പുസ്തകമാണ് സ്ക്കൂളിലെ തന്‍റെ കുട്ടികളുടെയും സഹ പ്രവര്‍ത്തകരുടെയും , നാട്ടുകാരുടെയും സാന്നിധ്യത്തില്‍ പ്രകാശനം ചെയ്തത്. പുസ്തകം സാഹിത്യകാരന്‍ ആലങ്കോട് ലീലാകൃഷ്ണന്‍ സ്ക്കൂള്‍ പ്രധാനാധ്യാപിക എസ്. വിമലാദേവി ടീച്ചര്‍ക്ക് നല്‍കിയാണ്‌ പ്രകാശനം ചെയ്തത്. സദസ്സില്‍ ഏട്ടന്‍ ശുകപുരം അധ്യക്ഷധ വഹിച്ചു. പ്രിന്സിപാല്‍ പി. കെ. ഗിരിജകുട്ടി , എടപ്പാള്‍ . . . എന്‍. ഹരിദാസ് , ഗായകന്‍ എടപ്പാള്‍ വിശ്വനാഥ് , അടാട്ട് വാസുദേവന്‍ , പി. വാസുദേവന്‍ നമ്പൂതിരി, പി. എസ്. നിര്‍മ്മല , എം. വി. ജയപ്രകാശ് , പി. കെ. ബാബു , ടി. കെ. മുരളി , കെ. വി. കെ കാദര്‍ , നന്ദിനി ഷണ്മുഖന്‍ , കോട്ടക്കല്‍ മുരളി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. അജിമോന്‍ കളംബൂര്‍ മറുപടി പ്രസംഗവും നടത്തി. നവകം പത്രാധിപര്‍ സി. എസ്. പണിക്കര്‍ സ്വാഗതവും വിദ്യാരംഗം കണ്‍ വീനര്‍ രാധിക നന്ദിയും പറഞ്ഞു.