Thursday, August 15, 2013

വർണ്ണപ്പകിട്ടേകി   സ്വാതന്ത്ര്യ ദിനാഘോഷം .....

  
കാടഞ്ചേരി  ഗവ : ഹയർ  സെക്കണ്ടറി  സ്ക്കൂളിൽ  സ്വാതന്ത്ര്യ ദിനാഘോഷം വർണ്ണപ്പകിട്ടാർന്ന പരിപാടികളോടെ നടന്നു. രാവിലെ   9  മണിക്ക്    നടന്ന  പ്രത്യേക അസ്സംബ്ലിയിൽ  പ്രധാനാധ്യാപകൻ കുഞ്ഞഹമ്മദ്  പൊട്ടചോല  പതാക ഉയർത്തി  അഭിവാദ്യം സ്വീകരിച്ചു.പി.ടി.എ.പ്രസിഡണ്ട്‌ പി.അബ്ദുള്ള , പി.പി.അജിമോൻ മാസ്റ്റർ എന്നിവർ സ്വാതന്ത്ര്യ ദിന സന്ദേശം നൽകി . യോഗത്തിൽ പി.ടി.എ.വൈസ് - പ്രസിഡണ്ട്‌ പി.പി.ചന്ദ്രൻ ,എസ് .രഘുനാഥ് മാസ്റ്റർ എന്നിവർ ആശംസകൾ നേർന്നു .

തുടർന്ന്  പ്രൈമറി മുതൽ ഹയർ സെക്കണ്ടറി വരെയുള്ള വിദ്യാർ ഥികൾ  അണിനിരന്ന സ്വാതന്ത്ര്യ ദിന റാലിയും ഉണ്ടായി . റാലി  എൻ .എസ് .എസ് . പ്രോഗ്രാം  കോർഡി നേറ്റർ  എം.ഹംസ  ഫ്ലാഗ് ഓഫ്‌  ചെയ്തു. റാലിക്ക്  അധ്യാപകരായ ദീപക് , എം.ടി.ജയകൃഷ്ണൻ , ഷീജ.പി. , ഷൈനി , ഇന്ദിര .പി., അജിത.ടി., മല്ലിക .സി.യു. , ടി.വി.പുഷ്പലത , സോളി എം രയ്ചൽ , റീന  എസ്ആനന്ദ് , കെ.കെ.അബ്ദുൾ റസാക്ക് എന്നിവർ നേതൃത്വം നൽകി .

ആഘോഷങ്ങളുടെ ഭാഗമായി  ദേശഭക്തി ഗാനാലാപനം , വന്ദേ മാതരം , പായസ വിതരണം എന്നിവ ഉണ്ടായി . പ്രവർത്തന ങ്ങൾക്ക്  അധ്യാപകരായ കെ.പി.അംബിക , സേതുമാധവൻ  കടാട്ട് ,പി.കെ.ജയരാജ് , എം.വി.രതി , ഷാജി .എം എസ് . , ഓ .കെ .ബാലകൃഷ്ണൻ , പി.പി.ദാമോദരൻ , പി.സി.പ്രിയ ,അബ്ദുൾ നാസർ  എന്നിവർ  മേൽനോട്ടം വഹിച്ചു. 

















Wednesday, August 14, 2013


 സ്വാതന്ത്ര്യ  ദിനാഘോഷം : മത്സര ങ്ങൾ നടത്തി. 

ഈ വർഷത്തെ സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ  ഭാഗമായി കാടഞ്ചേരി ഗവ : ഹയർ സെക്കണ്ടറി സ്ക്കൂളിൽ വിദ്യാർഥികൾക്കായി വിവിധ മത്സരങ്ങൾ നടത്തി .സ്ക്കൂളിലെ സാമൂഹ്യ ശാസ്ത്ര , ഗണിത ശാസ്ത്ര ക്ലബ്ബുകളുടെ ആഭിമുഖ്യത്തിലാണ്  ദേശഭക്തിഗാനം , പ്രസംഗം , പതാകനിര്മ്മാണം , പ്രശ്നോത്തരി എന്നിവയിൽ മത്സരങ്ങൾ നടത്തിയത്.
   ദേശഭക്തിഗാന മത്സരത്തിൽ എൽ .പി.വിഭാഗത്തിൽ  നിത്യ &പാർട്ടി [4 എ ], യു .പി .വിഭാഗത്തിൽ സ്നേഹ &പാർട്ടി [5 സി ]എന്നിവർ വിജയികളായി .ഹൈസ്ക്കൂൾ വിഭാഗത്തിൽ ആര്യ &പാർട്ടി ഒന്നാം സ്ഥാനവും മേഘ വി.എം .&പാർട്ടി രണ്ടാം സ്ഥാനവും കരസ്ഥമാക്കി. 
  പതാക നിർമ്മാണത്തിൽ ഫസ്ന .എൻ .കെ [2 എ ], വിസ്മയ .കെ [3 എ ], ശ്രീകല ടി.പി [4 എ ]എന്നിവർ ജേതാക്കളായി .യു.പി.വിഭാഗത്തിൽ റിൻഷിദ  ബാലു . ഒ .കെ [7 എ ] ഒന്നാം സ്ഥാനവും ദർശന ഉണ്ണികൃഷ്ണൻ [7 എ ]രണ്ടാം സ്ഥാനവും നേടി .ഹൈസ്ക്കൂൾ വിഭാഗത്തിൽ രജന .യു .വി [9 എ ]ഒന്നാം സ്ഥാനവും ഉമൈറ .യു .വി [10 എ ]രണ്ടാം സ്ഥാനവും കരസ്ഥമാക്കി .
  പ്രശ്നോത്തരി യു.പി.വിഭാഗത്തിൽ  ദർശന ഉണ്ണികൃഷ്ണൻ [7A ] മിഥുന .വി.എം .[5A ]എന്നിവർ യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കി.ഹൈസ്ക്കൂൾ വിഭാഗം പ്രശ്നോത്തരിയിൽ മേഘ











.വി.എം.ഒന്നാം സ്ഥാനവും , കാവ്യ .പി. , റമീന .യു.വി.എന്നിവർ രണ്ടാം സ്ഥാനവും നേടി .
   മത്സരങ്ങൾക്ക് അധ്യാപകരായ കെ.പി.അംബിക , എം .ടി.ജയകൃഷ്ണൻ , ഒ .കെ.ബാലകൃഷ്ണൻ , പി.സുധ , എം.വി.രതി , നളിനി .പി. , പി.കെ.ബാബു , സേതുമാധവാൻ കടാട്ട് , അജി.എൻ .ജെ , പി.പി.ദാമോദരൻ , പി.സി.പ്രിയ , എം .കെ.ഹൌലത്ത് , ടി.വി.പുഷ്പലത , സ്നേഹ.പി., ജയ.കെ.കെ.എന്നിവർ നേതൃത്വം നല്കി.