വായനാവാരതോടനുബന്ധിച് കാടഞ്ചേരി ഗവ: ഹയര്‍ സെക്കണ്ടരി സ്ക്കൂളില്‍ നവീകരിച്ച വായനാമുറിയുടെ ഉദ്ഘാടനം പ്രശസ്ത കഥകളി നടന്‍ ശ്രീ. രാജീവ് പീശപില്ലി ഉദ്ഘാടനം ചെയ്തു. യോഗത്തില്‍ പ്രധാനാധ്യാപിക എസ്. വിമലാദേവി അധ്യക്ഷത വഹിച്ചു. പി. ടി. എ . പ്രസിഡണ്ട് പി. അബ്ദുള്ള , വൈസ്- പ്രസിഡണ്ട് പി.പി. മുസ്തഫ , പി.പി.അജിമോന്‍ എന്നിവര്‍ പ്രസംഗിച്ചു. സ്റ്റാഫ് സെക്രട്ടറി പി. കെ. ബാബു സ്വാഗതവും സീനിയര്‍ അസിസ്റ്റന്റ് കെ. പി. അംബിക നന്ദിയും പറഞ്ഞു.
വായനാമുറിയില്‍ സയന്‍സ് ഇന്ത്യ , ശാസ്ത്രകേരളം , തളിര് , യുറീക്കാ , ഗ്രന്ഥാലോകം , കര്‍ഷകശ്രീ , കളിക്കുടുക്ക , ടെല്‍ മി വൈ , മാജിക് പോട്ട് , ബാലഭൂമി , ബാലരമ , ചമ്പക് , ഹംസ് [ഹിന്ദി] , രാഹ് - ഇതിധാല്‍ , രാഹ്- ഈദ് [അറബിക്] എന്നീ ആനുകാലികഗളും മാതൃഭൂമി , ദേശാഭിമാനി , തേജസ് എന്നീ പേപ്പറുകളും കുട്ടികള്‍ക്കായി വരുത്തുന്നു.
വായനാവാരതിണ്ടേ ഭാഗമായി പ്രതിജ്ഞ , സാഹിത്യ ക്വിസ് , പുസ്തകപരിചയം എന്നിവയും ഉണ്ടായി.
No comments:
Post a Comment