Sunday, February 10, 2013

റയിന്‍ ബോ    ഫെസ്റ്റ്  നവ്യാനുഭവമായി. 






























മലപ്പുറം  എസ്  എസ് എ   യുടെയും കാടഞ്ചേരി  ഗവ: ഹയര്‍ സെക്കണ്ടറി  സ്ക്കൂള്‍  ഇംഗ്ലീഷ് ക്ലബ്ബിന്ടെയും  സംയുക്ത ആഭിമുഖ്യത്തില്‍ നടത്തിയ  ത്രിദിന റെയിന്‍ ബോ  ഫെസ്റ്റ് കുട്ടികള്‍ക്ക് നവ്യാനുഭവമായി.സ്ക്കൂളിലെ  5, 6, 7 ക്ലാസ്സുകളിലെയും  എല്‍.പി. വിഭാഗത്തിലെയും കുട്ടികള്‍ക്ക്  പ്രത്യേകം പ്രത്യേകം ആയാണ് ഫെസ്റ്റ് നടത്തിയത്.ഫെസ്റ്റ്  പ്രധാനാധ്യാപിക  എസ് . വിമലാദേവി ഉദ്ഘാടനം ചെയ്തു.റീന എസ് . ആനന്ദ്  മുഖ്യ പ്രഭാഷണം നടത്തി. ഫെസ്റ്റില്‍  5 ലെ.കുട്ടികള്‍ ലമന്‍ ജ്യൂസ്‌ , 6 ലെ കുട്ടികള്‍ വെജിറ്റബിള്‍  സലാഡ് , 7 ലെ കുട്ടികള്‍ വിവിധയിനം പിക്കിള്‍സ് എന്നിവയുടെ നിര്‍മ്മാണം , വിപണനം ,എന്നിവയു മായി ബന്ധപെട്ട പ്രവര്‍ത്തനം ഇംഗ്ലീഷ് ഭാഷയില്‍ അവതരിപ്പിച്ചു. ഫെസ്റ്റില്‍ ഇംഗ്ലീഷ് അസ്സെംബ്ലി , ഇംഗ്ലീഷ് ഗാനം , സ്കിറ്റ് , വിപണനം  എന്നിവയും ഉണ്ടായി.ഫെസ്റ്റിന് പ്രോഗ്രാം ഡയറക്ടര്‍ പി.കെ. ബാബു, അധ്യാപകരായ  നളിനി.പി, പ്രിയ .പി.സി., തം ഘം .ടി.എ. , ഖൗലത് .പി.,  പ്രസീത പ്രകാശ് , അബ്ദുല്‍ അസീസ്‌ , സേതുമാധവന്‍ കടാട്ട് , ഹൗലത് .എം.കെ.,മല്ലിക .സി.യു., ജയ.കെ.കെ., പുഷ്പലത .ടി.വി., സ്നേഹ .പി. രജനി.പി.ആര്‍ എന്നിവര്‍ നേതൃത്വം നല്‍കി.