Thursday, August 28, 2014


വിത്ത് വിതരണം ഉദ്ഘാടനം ചെയ്തു.
സംസ്ഥാന കൃഷി വകുപ്പിന്റേയും കാലടി ഗ്രാമപഞ്ചായത്തിന്റേയും സംയുക്താഭിമുഖ്യത്തില്‍ സ്കൂള്‍വിദ്യാര്‍ത്ഥികള്‍ക്കുള്ള അടുക്കളത്തോട്ടം പദ്ധതിയുടെ ഭാഗമായുള്ള വിത്ത് വിതരണെം കാലടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്‍.കെ.അബ്ദുള്‍ റഷീദ് ഉദ്ഘാടനം ചെയ്തു.ചടങ്ങില്‍ പ്രധാനാധ്യാപകന്‍ യു.എം.ഗിരീഷ് മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു.കൃഷി ഓഫീസര്‍ ഷിനോദ് പദ്ധതിയുടെ വിശദീകരണം നടത്തി. സ്റ്റാഫ് സെക്രട്ടറി എം.എസ്.ഷാജി നന്ദി പറഞ്ഞു.






Saturday, August 23, 2014



ജനാധിപത്യത്തിന്റെ ബാലപാഠവുമായി സ്കൂള്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ്






ജനാധിപത്യത്തിന്റെ ബാലപാഠങ്ങള്‍ പകര്‍ന്നുനല്‍കിക്കൊണ്ടുള്ള സ്കൂള്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് വിദ്യാര്‍ത്ഥികള്‍ക്ക് നവ്യാനുഭവമായി. കാടഞ്ചേരി ഗവ :ഹയര്‍ സെക്കണ്ടറി സ്കൂള്ലിലെ സാമൂഹ്യശാസ്ത്ര ക്ലബ്ബാണ് പൊതുതെരഞ്ഞെടുപ്പിന്റെ മാതൃകയില്‍ ക്ലാസ്സ് ലീഡര്‍തെരഞ്ഞെടുപ്പ് നടത്തിയത്.തങ്ങളുടെ ക്ലാസ്സ് ലീഡറെ തെരഞ്ഞെടുക്കാന്‍ വേണ്ടിയുള്ള ബാലറ്റ് പേപ്പറും, വോട്ടര്‍പ്പട്ടികയും, പോളിംങ് ബൂത്തും, ബാലറ്റ്പെട്ടിയുംമെല്ലാം അധ്യാപകര്‍ പരിചയപ്പെടുത്തിയപ്പോള്‍ തെരഞ്ഞെടുപ്പ് പ്രക്രിയവീറും വാശിയും നല്‍കുന്നതായിമാറി.ഓരോ ക്ലാസ്സും ഓരോ പോളിംങ് ബൂത്ത്ആയി പ്രവര്‍ത്തിച്ചപ്പോള്‍ ക്ലാസ്സ് അധ്യാപകര്‍ പ്രിസൈഡിംങ് ഓഫീസറും മൂന്ന് വീതം വിദ്യാര്‍ത്ഥികള്‍ പേര് വിളിക്കാനും, ബാലറ്റ് മുറിച്ച്കൊടുക്കാനും, മഷിപുരട്ടാനുമുള്ള പോളിംങ് ഓഫീസര്‍മാരുടെ ജോലി ഭംഗിയായി നിര്‍വ്വഹിച്ചു.വോട്ടെടുപ്പിനു ശേഷം സ്ഥാനാര്‍ത്ഥികളുടേയും അവരുടെ ഏജന്റുമാരുടേയും സാന്നിധ്യത്തില്‍ വോട്ട്എണ്ണിതിട്ടപ്പെടുത്തി വിജയികളെ റിട്ടേണിംങ് ഓഫീസര്‍ ഔദ്ധ്യോഗികമായി പ്രഖ്യാപിക്കുകയും ചെയ്തതോടെ ഹര്‍ഷാരവത്തോ ടെയാണ് തെരഞ്ഞെടുപ്പ് പ്രക്രിയയെ വിദ്യാര്‍ത്ഥികള്‍ സ്വീകരിച്ചത്. പിന്നീട് ഓരോ ക്ലാസ്സില്‍നിന്നും തെര ഞ്ഞെടുക്കപ്പെട്ട പ്രധിനിധികള്‍ യോഗം ചേര്‍ന്ന് സ്കൂള്‍ പാര്‍ലമെന്റ് രൂപീകരിക്കുകയും ചെയ്തു.

ചെയര്‍മാനായി മുജീബ് റഹ് മാന്‍. ടി(H2B) വൈസ്- ചെയര്‍മാനായി റനീഷ. യു.വി.(10E) സെക്രട്ടറിയായി മുഹമ്മദ് ഷെഫീഖ്. കെ.(10A) ജോയന്റ് സെക്രട്ടറിയായി നെസീബ. . (S1)കലാവിഭാഗം സെക്രട്ടറിയായി ഷിംല.പി.വി. (C1)കലാവിഭാഗം ജോയിന്റ് സെക്രട്ടറിയായി രാഹുല്‍ദാസ്.വി.പി.(8C) കായികവിഭാഗം സെക്രട്ടറിയായി സൈനുല്‍ ആബിദ്. കെ,വി. (10D)കായികവിഭാഗം ജോയിന്റ് സെക്രട്ടറിയായി ഹൈറുന്നീഷ.കെ (H1A)സാഹിത്യവേദി കണ്‍വീന റായി നസ്റീന. (H1B)സാഹിത്യവേദി ജോയിന്റ് കണ്‍വീനറായി അര്‍ഷാദ്.പി.(9D) യേയും തെരഞ്ഞെടുത്തു.
 തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് അധ്യാപകരായ കെ.കെ.അബ്ദുള്‍ റസാക്ക്, പി.കെ.ബാബു എന്നിവര്‍ നേത്രുത്വം നല്‍കി.

Tuesday, August 19, 2014

വിജയികളെ അനുമോദിച്ചു.
സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി കാടഞ്ചേരി ഗവ :ഹയര്‍ സെക്കണ്ടറി സ്കൂളില്‍ എല്‍.പി , യു.പി , ഹൈസ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി പതാകനിര്‍മ്മാണം, പ്രസംഗം, ക്വിസ് എന്നിവയില്‍ മത്സരങ്ങള്‍ സംഘടിപ്പിച്ചു. എല്‍.പി.വിഭാഗം ക്വിസ് മത്സരത്തില്‍ ഭവ്യകൃഷ്ണ.എ.(4A) ചന്ദന.എ.പി,(4A) സിഫ്ന അന്നത്ത് (4A)എന്നിവര്‍ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി.











യു.പി.വിഭാഗം വിദ്യാര്‍ത്ഥികള്‍ക്കായി നടത്തിയ പ്രസംഗമത്സരത്തില്‍ നവ്യ.ടി.(7B) ഒന്നാം സ്ഥാനവും, ദേവികാദാസന്‍(7B) രണ്ടാം സ്ഥാനവും നേടി. ഹൈസ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി നടത്തിയ പ്രസംഗ മത്സരത്തില്‍ കാവ്യ.പി (10C)ഒന്നാം സ്ഥാനവും, മുഹമ്മദ് ജാബിര്‍(8E) രണ്ടാം സ്ഥാനവും സ്വന്തമാക്കി.വിജയികള്‍ക്ക് പ്രധാനാധ്യാപകന്‍ യു.എം. ഗിരീഷ് മാസ്റ്റര്‍, പി.ടി.എ.പ്രസിഡന്റ് എന്‍.കെ. മുഹമ്മദ് ഷെരീഫ് എന്നിവര്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു.

Sunday, August 17, 2014

വര്‍ണ്ണപ്പകിട്ടോടെ സ്വാതന്ത്ര്യദിനാഘോഷം

ഭാരതത്തിന്റെ  68 ാ -മത് സ്വാതന്ത്ര്യദിനം കാടഞ്ചേരി ഗവ :ഹയര്‍ സെക്കണ്ടറി സ്കൂളില്‍ വൈവിധ്യമാര്‍ന്ന പരിപാടികളോടെ ആഘോഷിച്ചു.രാവിലെ 9 മണിക്ക് സ്കൂള്‍ അസംബ്ലിയില്‍ പ്രധാനാധ്യാപകന്‍ യു.എം.ഗിരീഷ് മാസ്റ്റര്‍ ദേശിയ പതാക ഉയര്‍ത്തി, സ്വാതന്ത്ര്യദിന സന്ദേശം നല്‍കി. പി.ടി.എ.പ്രസിഡന്റ് എന്‍.കെ.മുഹമ്മദ് ഷെരീഫ് മുഖ്യപ്രഭാഷണം നടത്തി. അധ്യാപകരായ എസ്.രഘുനാഥ്, കെ.പി.അംബിക, പി.കെ.ബാബു എന്നിവര്‍ പ്രസംഗിച്ചു.തുടര്‍ന്ന് വിദ്യാര്‍ത്ഥികളുടെ സ്വാതന്ത്ര്യദിന റാലി നടന്നു.റാലിക്ക് അധ്യാപകരായ



















എം.വി.മുഹമ്മദ് അഷ്റഫ്, എം.വി.രതി, പി.സി.പ്രിയ, എം.കെ.ഹൗലത്ത്, പ്രീത.പി, സ്നേഹ.പി, അജിത.ടി, സുധ.പി എന്നിവര്‍ നേത്രുത്വം നല്‍കി. റാലിക്ക് ശേഷം സ്കൂള്‍ ഓഡിറ്റോറിയത്തില്‍ വച്ച് വിദ്യാര്‍ത്ഥികളുടെ ദേശഭക്തിഗാനാലാപനം, മലയാളം, അറബിക്, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളില്‍ പ്രസംഗം എന്നിവയും ഉണ്ടായി. കലാപരിപാടികള്‍ക്ക് അധ്യാപകരായ സേതുമാധവന്‍ കടാട്ട്, കെ.പി.ഉണ്ണികൃഷ്ണന്‍, പി.നളിനി, പി.ഖൗലത്ത്, സി.പി.പ്രഭാവതി, കെ.കെ.ജയ,പി.ആര്‍.രജനി എന്നിവര്‍ നേത്രുത്വം കൊടുത്തു.

Friday, August 15, 2014

സ്വാതന്ത്ര്യദിനാഘോഷം :പതാകനിര്‍മ്മാണ മത്സരം
സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി കാടഞ്ചേരി ഗവ: ഹയര്‍ സെക്കണ്ടറി സ്കൂള്‍ ഗണിത ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ പതാകനിര്‍മ്മാണ മത്സരം നടത്തി.എല്‍.പി, യു.പി, ഹൈസ്കൂള്‍ വിഭാഗങ്ങളിലായി പ്രത്യേകം പ്രത്യേകം മത്സരങ്ങളാണ് നടത്തിയത്.മത്സരത്തിന് അധ്യാപകരായ കെ.പി.അംബിക, രതി.എം.വി, പി.സുധ, എം.എസ്.ഷാജി,















എം.കെ.ഹൗലത്ത്, പി.നളിനി, സേതുമാധവന്‍ കടാട്ട്, സ്നേഹ.പി, ജയ.കെ.കെ, പി.ആര്‍.രജനി, ടി.വി.പുഷ്പലത എന്നിവര്‍ നേത്രുത്വം നല്‍കി.
എല്‍.പി.വിഭാഗത്തില്‍ ഒന്നും രണ്ടും ക്ലാസ്സുകളില്‍ മുഹമ്മദ് അനസ് (2A)ഒന്നാം സ്ഥാനവും, അതുല്‍കൃഷ്ണ.വി.പി.(2A) രണ്ടാം സ്ഥാനവും ജിനനന്ദന്‍(1A) മൂന്നാം സ്ഥാനവും കരസ്ഥമാക്കി.മൂന്നും നാലും ക്ലാസ്സ് വിഭാഗങ്ങളില്‍ റനീഷ.എം.കെ.(4A) ഒന്നാം സ്ഥാനവും പ്രണവ്.എന്‍.ഡി.(4A) രണ്ടാം സ്ഥാനവും അതുല്യ.പി.പി.(3A) മൂന്നാം സ്ഥാനവും സ്വന്തമാക്കി.
യു.പി.വിഭാഗത്തില്‍ മിഥുന്‍.എ.പി.(7D) ഒന്നാം സ്ഥാനവും, നാസിബ് നാസര്‍(7C) രണ്ടാം സ്ഥാനവും ദേവികാദാസന്‍ (7B)മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ഹൈസ്കൂള്‍ വിഭാഗത്തില്‍ റിന്‍ഷിദ ബാലു.ഒ.കെ.(8A) ഒന്നാം സ്ഥാനവും ലുബ്ന ഷെറി.വി.പി. (8A)രണ്ടാം സ്ഥാനവും , അനന്തകൃഷ്ണന്‍.ടി.യു.(8E) മൂന്നാം സ്ഥാനവും നേടി.