Sunday, August 14, 2011

സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു.











































കാടഞ്ചേരി ഗവ: ഹയര്‍ സെക്കണ്ടറി സ്ക്കൂളില്‍ സ്വാതന്ത്ര്യ ദിനം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. സ്ക്കൂള്‍ പ്രിന്‍സിപ്പല്‍ പി. കെ. ഗിരിജകുട്ടി പതാക ഉയര്‍ത്തി. പ്രധാനാധ്യാപിക എസ്. വിമലാദേവി സ്വാതന്ത്ര്യ ദിന സന്ദേശം നല്‍കി. എന്‍. എസ്. എസ്. പ്രോഗ്രാം കോര്ടിന്നെട്ടര്‍എം. ഹംസ , പ്രചോദ് പ്രഭാകര്‍ , കാവ്യ . പി. , അനന്ത . എ . യു. എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് ദേശഭക്തി ഗാനാലാപനം , ടെശീയഗാനാലാപനം , പ്രസംഗം എന്നിവയില്‍ മത്സരം നടന്നു. പരിപാടികള്‍ക്ക് അധ്യാപകരായ സേതുമാധവന്‍ കടാട്ട്, പി.പി. അജിമോന്‍ , സോളി എം രയ്ചെല്‍ , അബ്ദുല്‍ ജബ്ബാര്‍ , എന്നിവര്‍ നേത്രത്വം നല്‍കി.

Saturday, August 13, 2011

പതാക നിര്‍മ്മാണം നടത്തി.





















സ്വാതത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി കാടഞ്ചേരി ഗവ: ഹയര്‍ സെക്കണ്ടറി സ്ക്കൂള്‍ ഗണിത ക്ലബ്ബിന്ടെ ആഭിമുഖ്യത്തില്‍ പതാക നിര്‍മ്മാണ മത്സരം നടത്തി. എല്‍. പി. , യു. പി., ഹൈസ്ക്കൂള്‍ വിഭാഗം വിധ്യാര്തികള്‍ക്ക് പ്രത്യേകം നടത്തിയ മത്സരത്തിനു അധ്യാപകരായ അംബിക. കെ. പി. , സേതുമാധവന്‍ കടാട്ട് , സുധ , നളിനി. പി. , സ്നേഹ. പി. , ടി. വി. പുഷ്പലത എന്നിവര്‍ നേതൃത്വം നല്‍കി.

Wednesday, August 3, 2011

സ്ക്കൂള്‍ പ്രൊട്ടെക്ഷന്‍ ഗ്രൂപ്പ് ഉദ്ഘാടനം ചെയ്തു.



























































































കാടന്ചേരി ഗവ: ഹയര്‍ സെക്കണ്ടറി സ്ക്കൂളിലെ സ്ക്കൂള്‍ പ്രൊട്ടെക്ഷന്‍ ഗ്രൂപ്പിന്ടെ ഉദ്ഘാടനം പൊന്നാനി സി. ഐ. വി. എസ്. ദിനരാജ് നിര്‍വ്വഹിച്ചു. യോഗത്തില്‍ കാലടി ഗ്രാമപഞ്ചായത് അംഗം എന്‍. കെ. അബ്ദുല്‍ റഷീദ് അധ്യക്ഷധ വഹിച്ചു. കാലടി ഗ്രാമ പഞ്ചായത്ത് വൈസ്_ പ്രസിഡണ്ട്‌ കെ. ഫാത്തിമ്മ , പി. ടി.എ. വൈസ് - പ്രസിഡണ്ട്‌ പി. പി. മുസ്തഫ , സ്റ്റാഫ് സെക്രട്ടറി പി. കെ. ബാബു എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. തുടര്‍ന്ന് രക്ഷിതാക്കല്‍ക്കായി നടത്തിയ ബോധവല്‍ക്കരണ ക്ലാസ്സിനു പൊന്നാനി എസ് . ഐ . കെ. മാധവന്‍കുട്ടി നേതൃത്വം നല്‍കി. പ്രധാനാധ്യാപിക എസ് . വിമലാദേവി സ്വാഗതവും എന്‍ . എസ്. എസ്. പ്രോഗ്രാം ഓഫീസര്‍ എം. ഹംസ നന്ദിയും പറഞ്ഞു.



















രാവിലെ വിധ്യാര്തികല്‍ക്കായി നടത്തിയ ബോധവല്‍ക്കരണ ക്ലാസ് പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് വൈസ് -പ്രസിഡണ്ട്‌ കെ. കെ. കുഞ്ഞിലക്ഷ്മി ഉദ്ഘാടനം ചെയ്തു. പി. ടി. എ . പ്രസിഡണ്ട്‌ പി. അബ്ദുള്ള അധ്യക്ഷധ വഹിച്ചു. കാലടി ഗ്രാമ പഞ്ചായത്ത് അംഗം ടി. കെ. ആനന്ദന്‍ , എം. വി. ജയപ്രകാശ് , ഓ. കെ. ബാലകൃഷ്ണന്‍ എം. ടി. എ. പ്രസിഡണ്ട്‌ പ്രീത , എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. തുടര്‍ന്ന് ട്രാഫിക് ബോധവല്‍ക്കരണ ക്ലാസ്സിനു പൊന്നാനി ജോയന്റ് ആര്‍ . ടി. ഓ. ടി. സി. വിനെഷും ലഹരി വസ്തുക്കളുടെ ഉപയോഗത്തിനെതിരെ പോലീസ് ഓഫീസര്‍ കെ. സജീവും നേതൃത്വം നല്‍കി. പ്രിന്‍സിപ്പാള്‍ പി. കെ. ഗിരിജകുട്ടി സ്വാഗതവും എസ്. പി. ജി. ലീഡര്‍ ബോബിദാസ് നന്ദിയും പറഞ്ഞു.