Saturday, September 17, 2011

സ്വതന്ത്ര സോഫ്റ്റ്‌ വെയര്‍ ദിനാചരണം

























































സ്വതന്ത്ര സോഫ്റ്റ്‌ വെയര്‍ ദിനാചരണത്തില്‍ രക്ഷിതാക്കള്‍ക്ക് ഏക ദിന ഐ. ടി. പരിശീലനം നടത്തി. കാടഞ്ചേരി ഗവ: ഹയര്‍ സെക്കണ്ടറി സ്ക്കൂള്‍ ഐ. ടി. ക്ലബ്ബിന്ടെ നേതൃത്വത്തിലാണ് വിവിധ ബാച്ചുകളിലായി രക്ഷിതാക്കള്‍ക്ക് പരിശീലനം നല്‍കിയത്. സ്വതന്ത്ര സോഫ്റ്റ്‌ വെയര്‍ ഉപയോഗം , വിവിധ ഓഫീസ് പാക്കേജുകള്‍ , മലയാളം കംബ്യൂട്ടിംഗ് , ഇന്റര്‍നെറ്റ്‌ ഉപയോഗം എന്നീ മേഘലകളിലാണ് പരിശീലനം നല്‍കിയത്. പരിശീലനത്തിന് സ്ക്കൂള്‍ ഐ. ടി. കോ- ഓര്ടിനെട്ടര്‍ ബിജോയ്‌ കുമാര്‍ . എസ്. നേതൃത്വം നല്‍കി. വിവിധ ബാച്ചുകളിലെ രക്ഷിതാക്കളായ പഠിതാക്കള്‍ക്ക് ഐ. ടി. ക്ല്ബ്ബ് മെമ്പര്‍മാരായ സൂരജ്.കെ.പി., മംഗള .എന്‍. , ആര്യ .പി.കെ. ,അപര്‍ണ്ണ .വി.പി. ,ഷംസിയ . എ ., ശരത് ലാല്‍ .എസ് . ,വൈശാഖ് .പി.പി., തംജിദ് .വി.പി., അജയ്കൃഷ്ണന്‍ .ടി.യു., സൈനുല്‍ ആബിദ് , നിജേഷ് എന്നിവര്‍ മാര്‍ഗ നിര്‍ദേശം നല്‍കി.

Tuesday, September 13, 2011

ഐ. സി. ടി. പരിശീലനം നടത്തി.

























































പൊതു വിദ്യാലയംഗളിലെ നൂതന ഐ. സി. ടി. സൌകര്യഗളും സാധ്യതകളും മുഴുവന്‍ രക്ഷിതാക്കള്‍ക്കും പരിചയപ്പെടാനും , രക്ഷിതാക്കളിലും ഐ. സി. ടി. സാക്ഷരത വ്യാപിപ്പിക്കാനും ഉധ്യെശിച്ചുകൊണ്ട് സര്‍ക്കാര്‍ നടപ്പാക്കുന്ന രക്ഷിതാക്കള്‍ക്കുള്ള ഐ. സി. ടി. പരിശീലനം കാടഞ്ചേരി ഗവ: ഹയര്‍ സെക്കണ്ടറി സ്ക്കൂളില്‍ നടന്നു. പരിശീലനതിന്ടെ ഉദ്ഘാടനം പി.ടി.എ . പ്രസിഡണ്ട്‌ ശ്രീ. പി. അബ്ദുള്ള നിര്‍വ്വഹിച്ചു. യോഗത്തില്‍ പ്രധാനാധ്യാപിക എസ്. വിമലാദേവി അധ്യക്ഷത വഹിച്ചു. സ്ടാഫ് സെക്രട്ടറി പി.കെ. ബാബു, പി.പി.മുസ്തഫ , കെ.കെ.ആനന്ദന്‍ എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് മാറിയ ക്ലാസ് മുറികള്‍ , ഐ. ടി. അധിഷ്ടിത പഠനം , പുതിയ പഠന സാഹചര്യം എന്നീ വിഷയംഗളില്‍ ക്ലാസ്സുകളും , സി. ഡി. പ്രദര്‍ശനവും ഉണ്ടായി. ക്ലാസ്സുകള്‍ക്കു സ്ക്കൂള്‍ ഐ. ടി. കോ- ഓര്ടിനെട്ടര്‍ ബിജോയ്‌ കുമാര്‍ . എസ് .നേതൃത്വം നല്‍കി.

Thursday, September 1, 2011

പൂക്കള മത്സരം നടത്തി.

















































































































































































































































കാടഞ്ചേരി ഗവ: ഹയര്‍ സെക്കണ്ടറി സ്ക്കൂളില്‍ ഓണത്തോടനുബന്ധിച്ചു വിധ്യാര്തികള്‍ക്കായി പൂക്കള മത്സരം നടത്തി. വര്‍ണ്ണ വൈവിധ്യം ദൃശ്യവിരുന്നൊരുക്കിയ മത്സരം വിദ്യാര്‍ഥി കൂട്ടായ്മയുടെ മാതൃകയായി. മത്സര വിജയികള്‍ക്ക് പ്രധാനാധ്യാപിക എസ്. വിമലാദേവി സമ്മാനം വിതരണം ചെയ്തു. സ്റ്റാഫ്‌ സെക്രട്ടറി പി.കെ. ബാബു , ജയരാജ് ആനക്കര , ടി. വി. പുഷ്പലത , ബിജോയ്‌ കുമാര്‍ .എസ്. എന്നിവര്‍ മത്സരത്തിനു നേതൃത്വം നല്‍കി.