Sunday, September 15, 2013

ഗണിത പൂക്കള  മത്സരം നടത്തി.

ഓണാഘോഷങ്ങളുടെ  ഭാഗമായി കാടഞ്ചേരി ഗവ:ഹയർ സെക്കണ്ടറി സ്ക്കൂൾ ഗണിത ശാസ്ത്ര ക്ലബ്ബ് വിദ്യാർഥികൾക്കായി ഗണിത പൂക്കള മത്സരം നടത്തി.ജ്യാമതീയ  രൂപ ങ്ങളുടെ  നിറച്ചാർത്തിൽ എൽ .പി., യു.പി.,ഹൈസ്ക്കൂൾ  വിഭാഗങ്ങളിൽ നിന്നായി നിരവധി  വിദ്ധ്യാർത്തികൾ  വർണ്ണ വിസ്മയങ്ങളുടെ പൂക്കളങ്ങൾ ഒരുക്കി.

മത്സരത്തിൽ  എൽ .പി. വിഭാഗത്തിൽ ശ്രീകല .ടി.പി.[4 എ ] ഒന്നാം സ്ഥാനവും , കൃഷ്ണപ്രസാദ് [3 എ ] രണ്ടാം സ്ഥാനവും , നന്ദന .പി.[1 എ ] മൂന്നാം സ്ഥാനവും കരസ്ഥമാക്കി . 
യു.പി.വിഭാഗത്തിൽ  മുഹമ്മദ്‌ അനസ് .എ [7 സി ], രിതുപർണ്ണ .പി.വി.[7 എ ],  രിൻഷിദ ബാലു .ഒ .കെ [7 എ ] എന്നിവർ യഥാക്രമം ഒന്നും ,രണ്ടും , മൂന്നും സ്ഥാനങ്ങൾ നേടി.
ഹൈസ്കൂൾ വിഭാഗത്തിൽ ഉമൈറ .വി.വി.[10 എ ] ഒന്നാം സ്ഥാനം കരസ്ഥമാക്കി . അമൃത .വി.[10 എ ] രണ്ടാം സ്ഥാനവും , ഫർസാന .കെ.കെ.[10 എ] മൂന്നാം സ്ഥാനവും നേടി . 

മത്സരങ്ങൾക്ക്  അദ്ധ്യാപകരായ കെ.പി.അംബിക , എം .വി.രതി , പി. സുധ , എം . എസ് . ഷാജി , സേതുമാധവൻ കടാട്ട് , എം.കെ. ഹൗലത് , നളിനി .പി., ടി.വി.പുഷ്പലത , കെ.കെ.ജയ , രജനി . പി.ആർ  എന്നിവർ നേതൃത്വം നല്കി.  വിജയികൾക്ക് പ്രധാനാധ്യാപകൻ കുഞ്ഞഹമ്മദ് .പി. സമ്മാനങ്ങൾ വിതരണം  ചെയ്തു.











Wednesday, September 4, 2013

ഭാരവാഹികൾ  സത്യപ്രതിജ്ഞ  ചെയ്തു .


കാടഞ്ചേരി  ഗവ : ഹയർ  സെക്കണ്ടറി  സ്ക്കൂളിലെ  2013 - 14  വർഷത്തെ  സ്ക്കൂൾ പാർലമെണ്ട് ഭാരവാഹികളായി  മൻസൂർ .കെ [ചെയർമാൻ ] , അഖില . വി [വൈസ് - ചെയർ പേർസണ്‍ ] , ആര്യ . ഇ .വി.[സെക്രട്ടറി ] , അജ്മൽ .പി.[ജോ : സെക്രട്ടറി ] , നിമിഷ .വി.പി.[കലാവേദി സെക്രട്ടറി ]  , സൈനുൽ ആബിദ് [ കലാവേദി ജോ: സെക്രട്ടറി ] ,ജസീന .ടി.പി [കായിക വേദി  സെക്രട്ടറി ] , മുഹമ്മദ്‌  ഷാഫി [ കായികവേദി  ജോ : സെക്രട്ടറി ] , മുഹമ്മദ്‌ ഫാറൂക്ക് .പി. [സാഹിത്യവേദി  സെക്രട്ടറി ] , അശ്വനി . പി [സാഹിത്യവേദി   ജോ : സെക്രട്ടറി ] എന്നിവരെ തെരഞ്ഞെടുത്തു . 

ഭാരവാഹികൾക്ക്  പ്രധാനാധ്യാപകൻ കുഞ്ഞഹമ്മദ്  പൊട്ടചോല  സത്യവാചകം  ചൊല്ലിക്കൊടുത്തു. ചടങ്ങിൽ  അദ്ധ്യാപകരായ  എം. ടി. ജയകൃഷ്ണൻ , എസ് . രഘുനാഥ് , എം . ഹംസ , സേതുമാധവൻ കടാട്ട് എന്നിവർ സംബന്ധിച്ചു . 



Monday, September 2, 2013

കർഷകദിനം : വിത്ത്  പ്രദർശനം  നടത്തി .


കർഷക  ദിനാചരണ ത്തോട്  അനുബന്ധിച്ച് കാടഞ്ചേരി ഗവ : ഹയർ സെക്കണ്ടറി സ്ക്കൂൾ ശാസ്ത്ര ക്ലബ്ബിന്ടെ  ആഭിമുഖ്യത്തിൽ വിത്ത് പ്രദർശനം  നടത്തി . ക്ലാസ്  തലത്തിൽ നടത്തിയ  മത്സരത്തിനു  അദ്ധ്യാപകരായ സി . യു . മല്ലിക , ജയശ്രീ . പി എം . എന്നിവർ  നേതൃത്വം  നൽകി .