Saturday, December 22, 2012

ഗണിത സഹവാസ ക്യാമ്പ് നടത്തി.


ദേശീയ ഗണിത ശാസ്ത്ര വര്‍ഷത്തിന്‍റെ ഭാഗമായി രാമാനുജന്‍ മാത്സ് പ്രോഗ്രാം പ്രൈമറി വിദ്ധ്യാര്‍ത്തി കള്‍ക്കായി ദ്വിദിന ഗണിത സഹവാസ ക്യാമ്പ് - മെട്രിക് മേള - സംഘടിപ്പിച്ചു.കാടഞ്ചേരി  ഗവ : ഹയര്‍ സെക്കണ്ടറി സ്ക്കൂളില്‍ നടന്ന ക്യാമ്പ് പി.ടി.എ. പ്രസിഡണ്ട്‌  പി.അഹമ്മദ്‌ ഉദ്ഘാടനം ചെയ്തു. യോഗത്തില്‍ സീനിയര്‍ അസിസ്റ്റന്റ്‌ കെ.പി.അംബിക അദ്ധ്യക്ഷത വഹിച്ചു. സ്റ്റാഫ്‌ സെക്രടറി കെ.കെ.അബ്ദുള്‍ റസാക്ക് , പി.കെ.ബാബു എന്നിവര്‍ പ്രസംഗിച്ചു. ശ്രീമതി പി. സുധ രാമാനുജന്‍ അനുസ്മരണ പ്രഭാഷണം നടത്തി. ക്യാമ്പ് ഡയരക്ടര്‍ സേതുമാധവന്‍ കടാട്ട് സ്വാഗതവും ടി.വി.പുഷ്പലത നന്ദിയും പറഞ്ഞു. 























ക്യാമ്പിന്ടെ ഭാഗമായി വിവിധ ഗണിത പ്രവര്‍ത്തനം , ഗണിത കളികള്‍ , ഗണിത നാടകം എന്നിവ ഉണ്ടായി. സമാപന സമ്മേളനം പ്രധാനാധ്യാപിക എസ്‌ .വിമലാദേവി ഉദ്ഘാടനം ചെയ്തു.ക്യാമ്പിന്‌ അദ്ധ്യാപകരായ  സേതുമാധവന്‍ കടാട്ട് , പി.നളിനി , എം.കെ.ഹൌ ലത്‌ , പി.സ്നേഹ .കെ.കെ.ജയ , പി.ഖൗലത് , പ്രസീത പ്രകാശ് , സി.യു.മല്ലിക എന്നിവര്‍ നേതൃത്വം നല്‍കി.

Monday, November 5, 2012

മാഗസിന്‍   പ്രകാശനം  ചെയ്തു.




കാടഞ്ചേരി  ഗവ: ഹയര്‍ സെക്കണ്ടറി  സ്ക്കൂള്‍ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച സര്‍ഗവേദി സാഹിത്യ ശില്‍പ്പശാല പ്രധാനാധ്യാപിക എസ് .വിമലാദേവി  ഉദ്ഘാടനം ചെയ്തു. ശില്‍പ്പശാലയുടെ ഭാഗമായി വിദ്യാര്‍ഥികള്‍ തയ്യാറാക്കിയ നിഴല്‍ കയ്യെഴുത്ത് മാഗസിന്‍ പി.ടി.എ. പ്രസിഡണ്ട്‌ പി.അബ്ദുള്ള പ്രകാശനം ചെയ്തു. പ്രധാനാധ്യാപിക എസ് .വിമലാദേവി  അധ്യക്ഷത വഹിച്ചു. പി.പി.അജിമോന്‍ , സ്റ്റാഫ്‌ സെക്രടറി കെ. കെ. അബ്ദുല്‍ റസാക്ക് ,പി.കെ. ബാബു എന്നിവര്‍ പ്രസംഗിച്ചു.ശില്‍പ്പശാലക്ക്  അധ്യാപകരായ പി.പി.അജിമോന്‍, ഷിജിന്കുമാര്‍ , സേതുമാധവന്‍ കടാട്ട് , പ്രിയ.പി.സി., ജയ.കെ.കെ.എന്നിവര്‍ നേതൃത്വം നല്‍കി.

Saturday, October 13, 2012

സ്കൂള്‍  കലോത്സവം സമാപിച്ചു. 












കേരള സ്കൂള്‍ കലോല്‍സവത്തി ന്ടെ  ഭാഗമായി സ്കൂളില്‍ നടന്ന ദ്വിദിന കലോത്സവം പി.ടി.എ. പ്രസിഡണ്ട്‌ പി. അബ്ദുള്ള ഉദ്ഘാടനം ചെയ്തു. സ്കൂള്‍ പ്രിന്‍സിപ്പാള്‍  കുമാരി ശോഭ അധ്യക്ഷത വഹിച്ചു. പി.ടി.എ. മെമ്പര്‍ ടി.എ. അബ്ദുള്ളകുട്ടി , എന്‍.എസ് .എസ് .പ്രോഗ്രാം  ഓഫീസര്‍ എം.ഹംസ , സ്റ്റാഫ്‌ സെക്രടറി കെ.കെ.അബ്ദുല്‍ റസാക്ക് ,സ്കൂള്‍ ലീഡര്‍ എന്‍.മംഗള എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ഓ.കെ. ബാലകൃഷ്ണന്‍ സ്വാഗതവും കലാമേള കണ്‍ വീനര്‍  നന്ദിയും പറഞ്ഞു.

യുണിഫോം  വിതരണവും പച്ചക്കറി വിത്ത് വിതരണവും.


















 എസ് .എസ് .എ. പദ്ധതി പ്രകാരം സ്കൂള്‍ കുട്ടികള്‍ക്കുള്ള സൌജന്യ യുണിഫോം വിതരണം കാലടി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്‌ ശ്രീ. ബീരാവുണ്ണി എന്ന കുഞ്ഞാപ്പ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ വാര്‍ഡ്‌ മെമ്പര്‍ ശ്രീ. എന്‍.കെ.അബ്ദുല്‍ റഷീദ്  അധ്യക്ഷത വഹിച്ചു. യോഗത്തില്‍ കൃഷി വകുപ്പ് സ്കൂള്‍  വിദ്യാര്തികള്‍ക്ക് നല്‍കുന്ന പച്ചക്കറി വിത്തുകളുടെ വിതരണം പഞ്ചായത്ത് വിദ്യാഭ്യാസ്സ സ്ഥിരം സമിതി ചെയര്‍മാന്‍ ആനന്ദന്‍ നിര്‍വ്വഹിച്ചു. കൃഷി ഓഫീസര്‍ ഇന്ദു പദ്ധതി വിശദീകരണം നടത്തി. പി.ടി.എ  പ്രസിഡണ്ട്‌  ശ്രീ. പി. അബ്ദുള്ള , വൈസ്- പ്രസിഡണ്ട്‌  സി. ശശിധരന്‍ , പി. ഷീജ , കെ.കെ.അബ്ദുല്‍ റസാക്ക് ,പി.കെ. ബാബു  എന്നിവര്‍ പ്രസംഗിച്ചു.പ്രിന്‍സിപ്പാള്‍  ശ്രീമതി. കുമാരി ശോഭ സ്വാഗതവും ,പ്രധാനാധ്യാപിക എസ് . വിമലാദേവി നന്ദിയും പറഞ്ഞു.