Thursday, June 30, 2011

ഉണര്‍വ്വ് വിദ്യാഭ്യാസ്സ പരിപാടിക്ക് തുടക്കമായി













































































































കാടഞ്ചേരി ഗവ: ഹയര്‍ സെക്കണ്ടറി സ്ക്കൂളില്‍ 2012 എസ്. എസ് .എല്‍ . സി. പരീക്ഷക്ക്‌ നൂറു ശതമാനം വിജയം ലകഷ്യമാക്കി കൊണ്ട്നടപ്പാക്കുന്ന ഉണര്‍വ്വ് വിദ്യാഭ്യാസ്സ പരിപാടിക്ക് തുടക്കമായി. പരിപാടിയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് അംഗം ശ്രീ. സുരേഷ് പോല്‍പ്പാക്കര നിര്‍വ്വഹിച്ചു. യോഗത്തില്‍ കാലടി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്‌ ശ്രീ. ബീരാവുണ്ണി [കുഞ്ഞിപ്പ] അധ്യക്ഷത വഹിച്ചു.





















പരിപാടിയുടെ ഭാഗമായി കഴിഞ്ഞ വര്‍ഷത്തെ എസ്. എസ്. എല്‍. സി. പരീക്ഷയില്‍ സ്ക്കൂളില്‍ നിന്നും ഉയര്‍ന്ന ഗ്രേട് വാങ്ങി വിജയിച്ച വിദ്യാര്‍ഥികളെ അനുമോദിച്ചു. പി. ടി.എ. പ്രസിഡണ്ട്‌ ശ്രീ. പി. അബ്ദുള്ള , എം. ടി. എ. പ്രസിഡണ്ട്‌ പ്രിയ , പി. ടി. എ. വൈസ്- പ്രസിഡണ്ട്‌ പി. പി. മുസ്തഫ , സീനിയര്‍ അസിസ്റ്റന്റ്‌ ശ്രീമതി. കെ. പി. അംബിക , വിജയഭേരി കണവിനാര്‍ സുരേഷ് ബാബു . ടി.യു. ,എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. പ്രധാനാധ്യാപിക എസ്. വിമലാദേവി .സ്വാഗതവും സ്റ്റാഫ്‌ സെക്രട്ടറി പി. കെ. ബാബു നന്ദിയും പറഞ്ഞു.





















തുടര്‍ന്ന് ഈ വര്‍ഷത്തെ പത്താം ക്ലാസ് വിദ്യാര്തികളുടെയും രക്ഷിതാക്കളുടെയും അദ്യാപകരുടെയും സംഗമവും ഉണ്ടായി. വിവിധ വിഷയത്തെ അധികരിച്ച് എസ്.ആര്‍. ജി. കണവീനോര്‍ പി. ജി. സുരേഷ് കുമാര്‍ , പി. പി. അജിമോന്‍ , പി.കെ. ബാബു എന്നിവര്‍ ക്ലാസ്സെടുത്തു.

Friday, June 24, 2011

മുദ്രകള്‍ വാചാലമാക്കി കഥകളി ശില്പശാല





















കഥകളി മുദ്രകള്‍ അടുതരിഞ്ഞുകൊണ്ടുള്ള പാറഭാഗാവതരണം വിധ്യാര്തികള്‍ക്ക് ആസ്വാദ്യമായി. കാടഞ്ചേരി ഗവ : ഹയര്‍ സെക്കണ്ടറി സ്ക്കൂള്‍ വിദ്യാരംഗം കലാസാഹിത്യവേടിയാണ് കഥകളി മുദ്രകള്‍ വിധ്യാര്തികള്‍ക്ക് അടുത്തറിയാന്‍ അവസരം ഒരുക്കിയത്. പത്താം ക്ലാസ്സിലെ മലയാള പാറാവലി നളചരിതം ആട്ടക്കതയിലെഒന്നാം ഭാഗത്തെ ആസ്പദമാക്കി ' ചെറുതായില്ല ചെറുപ്പം ' എന്ന പാടഭാഗമാണ് മുദ്രകളും നവരസഗളും സമന്വയിപ്പിച്ച് പ്രശസ്ത കഥകളി നടന്‍ ശ്രീ. രാജീവ് പീശപ്പിള്ളി കുട്ടികളുടെ മുന്നില്‍ അവതരിപ്പിച്ചത്.









ശില്‍പ്പശാലക്ക് അധ്യാപകരായ സുരേഷ്കുമാര്‍ .പി.ജി. , അജിമോന്‍. പി.പി. , സോളി എം. റയ്ച്ചാല്‍ , ജയരാജ് ആനക്കര , സേതുമാധവന്‍ കടാട്ട് , എം. കെ. ഹൌലത് എന്നിവര്‍ നേതൃത്വം നല്‍കി.

വായനാമുറി ഉത്ഘാടനം ചെയ്തു.







വായനാവാരതോടനുബന്ധിച് കാടഞ്ചേരി ഗവ: ഹയര്‍ സെക്കണ്ടരി സ്ക്കൂളില്‍ നവീകരിച്ച വായനാമുറിയുടെ ഉദ്ഘാടനം പ്രശസ്ത കഥകളി നടന്‍ ശ്രീ. രാജീവ് പീശപില്ലി ഉദ്ഘാടനം ചെയ്തു. യോഗത്തില്‍ പ്രധാനാധ്യാപിക എസ്. വിമലാദേവി അധ്യക്ഷത വഹിച്ചു. പി. ടി. എ . പ്രസിഡണ്ട്‌ പി. അബ്ദുള്ള , വൈസ്- പ്രസിഡണ്ട്‌ പി.പി. മുസ്തഫ , പി.പി.അജിമോന്‍ എന്നിവര്‍ പ്രസംഗിച്ചു. സ്റ്റാഫ്‌ സെക്രട്ടറി പി. കെ. ബാബു സ്വാഗതവും സീനിയര്‍ അസിസ്റ്റന്റ്‌ കെ. പി. അംബിക നന്ദിയും പറഞ്ഞു.





വായനാമുറിയില്‍ സയന്‍സ് ഇന്ത്യ , ശാസ്ത്രകേരളം , തളിര് , യുറീക്കാ , ഗ്രന്ഥാലോകം , കര്‍ഷകശ്രീ , കളിക്കുടുക്ക , ടെല്‍ മി വൈ , മാജിക് പോട്ട് , ബാലഭൂമി , ബാലരമ , ചമ്പക് , ഹംസ് [ഹിന്ദി] , രാഹ് - ഇതിധാല്‍ , രാഹ്- ഈദ് [അറബിക്] എന്നീ ആനുകാലികഗളും മാതൃഭൂമി , ദേശാഭിമാനി , തേജസ്‌ എന്നീ പേപ്പറുകളും കുട്ടികള്‍ക്കായി വരുത്തുന്നു.





വായനാവാരതിണ്ടേ ഭാഗമായി പ്രതിജ്ഞ , സാഹിത്യ ക്വിസ് , പുസ്തകപരിചയം എന്നിവയും ഉണ്ടായി.

Friday, June 10, 2011

പരിസ്ഥിതി ദിനത്തില്‍ നമ്മുടെ ക്ലാസ് മരം




































പരിസ്ഥിതി ദിനതിന്ടെ ഭാഗമായി കാടഞ്ചേരി ഗവ: ഹയര്‍ സെക്കണ്ടറി സ്കൂളില്‍ നടന്ന നമ്മുടെ ക്ലാസ് മരം പദ്ധതി പ്രധാനാധ്യാപിക എസ്‌ .വിമലാദേവി ഉദ്ഘാടനം ചെയ്തു. പോസ്റ്റര്‍ രചന , ക്വിസ് മത്സരം എന്നിവയും നടന്നു.

Thursday, June 2, 2011

വിസ്മയകാഴ്ചയോരുക്കി പ്രവേശനോത്സവം









മായജാലതിന്ടെ വിസ്മയകാഴ്ചയോരുക്കിയ പ്രവേശനോത്സവം അറിവിന്ടെ ആദ്ധ്യപാഠം നുകരാനെത്തിയ കുരുന്നുകള്‍ക്ക് നവ്യാനുഭവമായി .കാടഞ്ചേരി ഗവ: ഹയര്‍ സെക്കണ്ടറി സ്ക്കൂളിലാണ് ഒന്നാം ക്ലാസ്സിലെ കുട്ടികള്‍ക്ക് മാന്ത്രികന്‍ ജയന്‍ തണ്ടിലം മായാജാലം അവതരിപ്പിച്ചത്. നേരത്തെ സ്ക്കൂള്‍ ഓടിറ്റൊരിയത്തില്‍ നടന്ന പ്രവേശനോത്സവം പി. ടി. എ. പ്രസിഡണ്ട്‌ പി. അബ്ദുള്ള ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപിക എസ്. വിമലാദേവി അധ്യക്ഷത വഹിച്ചു. ഒന്നാം ക്ലാസ്സുകാര്‍ക്കുള്ള പടനോപകരണ വിതരണം പി. ടി. എ. വൈസ് - പ്രസിഡണ്ട്‌ മുസ്തഫ നിര്‍വ്വഹിച്ചു. സ്ക്കൂള്‍ പ്രിന്സിപാള്‍ ഗിരിജകുട്ടി , എം. ടി. എ. പ്രസിഡണ്ട്‌ പ്രീത , കെ. സീത , എന്നിവര്‍ പ്രസംഗിച്ചു. സീനിയര്‍ അസിസ്റ്റന്റ്‌ കെ. പി. അംബിക സ്വാഗതവും സ്റാഫ് സെക്രടറി പി. കെ. ബാബു നന്ദിയും പറഞ്ഞു. പ്രവേശനഗാനം , മധുരപലഹാര വിതരണം എന്നിവയും ഉണ്ടായി.
അറിവിന്ടെ നിറവിലേക്ക് ; മികവിന്ടെ മിഴിയുമായി
പുതിയ അധ്യയനവര്‍ഷം
' ഗുണമേന്മയുള്ള വിദ്യാഭ്യാസം കുട്ടികളുടെ അവകാശം '
സ്വാഗതം ; കാടഞ്ചേരി ഹൈസ്കൂളിണ്ടേ പ്രവര്‍ത്തന പന്ധാവിലേക്ക് .........