Monday, October 31, 2011

സ്ക്കൂള്‍ കലോത്സവം സമാപിച്ചു.































കാടഞ്ചേരി ഗവ: ഹയര്‍ സെക്കണ്ടറി സ്ക്കൂളിലെ ഈ വര്‍ഷത്തെ കലോത്സവം സമാപിച്ചു. കലോല്‍സവതിന്ടെ ഉദ്ഘാടനം പി.ടി.എ. പ്രസിഡണ്ട്‌ പി. അബ്ദുള്ള നിര്‍വ്വഹിച്ചു. സ്ക്കൂള്‍ പ്രിന്‍സിപ്പാള്‍ പി.കെ. ഗിരിജക്കുട്ടി അധ്യക്ഷത വഹിച്ചു. എം. വി. ജയപ്രകാശ് , പി. കെ. ബാബു എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. പ്രധാനാധ്യാപിക എസ്. വിമലാദേവി സ്വാഗതവും പി. വി. പ്രകാശ് നന്ദിയും പറഞ്ഞു.

Friday, October 21, 2011

എടപ്പാള്‍ ഉപജില്ലാ സ്ക്കൂള്‍ കലോത്സവം കാടഞ്ചേരിയില്‍































എടപ്പാള്‍ ഉപജില്ലാ കേരള സ്ക്കൂള്‍ കലോത്സവം നവംബര്‍ അവസാന വാരത്തില്‍ കാടഞ്ചേരി ഗവ: ഹയര്‍ സെക്കണ്ടറി സ്ക്കൂളില്‍ വച്ച് നടക്കും. മേളയുടെ സ്വാഗതസംഘം രൂപീകരണ യോഗം കാടഞ്ചേരി സ്ക്കൂളില്‍ വച്ച് നടന്നു. യോഗം കാലടി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്‌ ബീരാവുണ്ണി [കുഞ്ഞിപ്പ ] ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡണ്ട്‌ പി. അബ്ദുള്ള അധ്യക്ഷത വഹിച്ചു. എടപ്പാള്‍ എ. ഇ .ഓ .എന്‍. ഹരിദാസ് മേളയുടെ വിശദീകരണം നടത്തി. ജില്ലാ പഞ്ചായത്ത് അംഗം സുരേഷ് പോല്‍പ്പാക്കര , പൊന്നാനി ബ്ലോക്ക്‌ പഞ്ചായത്ത് വൈസ് - പ്രസിഡണ്ട്‌ കെ. കെ. കുഞ്ഞിലക്ഷ്മി , വാര്‍ഡ്‌ മെമ്പര്‍ എന്‍. കെ. അബ്ദുല്‍ റഷീദ് എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് വിവിധ കമ്മറ്റികളുടെ രൂപീകരണവും നടന്നു. സ്ക്കൂള്‍ പ്രിന്സിപാള്‍ പി. കെ. ഗിരിജക്കുട്ടി സ്വാഗതവും പ്രധാനാധ്യാപിക എസ് . വിമലാദേവി നന്ദിയും പറഞ്ഞു.

Tuesday, October 4, 2011

സ്ക്കൂള്‍ കായിക മേള തുടങി.































കാടഞ്ചേരി ഗവ: ഹയര്‍ സെക്കണ്ടറി സ്ക്കൂളിലെ ഈ വര്‍ഷത്തെ ദ്വിദിന കായികമേള പി.ടി.എ. പ്രസിഡണ്ട്‌ ശ്രീ. പി. അബ്ദുള്ള ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപിക എസ്. വിമലാദേവി പതാക ഉയര്‍ത്തി സലുട്ട് സ്വീകരിച്ചു. സ്ക്കൂള്‍ സ്പോര്‍ട്സ് മന്ത്രി ആഷിഫ്‌ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. എം. വി. ജയപ്രകാശ് , പി. പി. മുസ്തഫ എന്നിവര്‍ പ്രസംഗിച്ചു. സ്ക്കൂള്‍ പാര്‍ലിമെന്റ് ചെയര്‍മാന്‍ കെ. സുഹൈല്‍ സ്വാഗതവും സ്ക്കൂള്‍ ലീഡര്‍ സി. ഹരികൃഷ്ണന്‍ നന്ദിയും പറഞ്ഞു.