Friday, November 8, 2013

ID card formt to attend District sasthramela

 
Take print out of the id card formt and submit the filled id card to AEO office  Edapal on or before 12-11-2013

Sunday, November 3, 2013

ശാസ്ത്രോൽസവം   ഉദ്ഘാടനം   ചെയ്തു .

കാടഞ്ചേരി   ഗവ: ഹയർ സെക്കണ്ടറി സ്ക്കൂളിൽ നടന്ന ത്രീദിന എടപ്പാൾ ഉപജില്ലാ ശാസ്ത്ര -ഗണിത ശാസ്ത്ര - സാമൂഹ്യ ശാസ്ത്ര -പ്രവൃത്തി പരിചയ -ഐ .ടി .മേള ശാസ്ത്രോൽസവം ഇ .ടി .മുഹമ്മദ്‌ ബഷീർ എം .പി . ഉത്ഘാടനം ചെയ്തു . ചടങ്ങിൽ തവനൂർ നിയോജക  മണ്ഡലം  എം .എൽ .എ . ഡോ : കെ .ടി . ജലീൽ  അധ്യക്ഷത  വഹിച്ചു.തവനൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്‌ എ .ടി .സരിത , ജില്ലാ പഞ്ചായത്ത് മെമ്പർ സുരേഷ് പൊൽപ്പാക്കര , പൊന്നാനി ബ്ലോക്ക്‌ പഞ്ചായത്ത് മെമ്പർ സി .എ .ഖാദർ , കാലടി ഗ്രാമ പഞ്ചായത്ത് മെമ്പർ കെ.ആനന്ദൻ , പി .ടി .എ. പ്രസിഡണ്ട്‌  എൻ .കെ .മുഹമ്മദ്‌ ഷരീഫ് . എച് .എം .ഫോറം  കണ്‍വീനർ  സി .എസ് . മോഹൻദാസ്‌ , കെ.രാജ ഗോപാൽ , നൗഫൽ  സി  തണ്ടിലം , ഇ രാജഗോപാലൻ , പി .സി .നാരായണൻ എന്നിവർ പ്രസംഗിച്ചു.സ്വാഗത സംഘം  ചെയർമാൻ  എൻ . കെ. അബ്ദുൾ റഷീദ് സ്വാഗതവും  സ്ക്കൂൾ പ്രധാനാധ്യാപകൻ  പി .കുഞ്ഞുമുഹമ്മദ്  നന്ദിയും പറഞ്ഞു .












Sunday, September 15, 2013

ഗണിത പൂക്കള  മത്സരം നടത്തി.

ഓണാഘോഷങ്ങളുടെ  ഭാഗമായി കാടഞ്ചേരി ഗവ:ഹയർ സെക്കണ്ടറി സ്ക്കൂൾ ഗണിത ശാസ്ത്ര ക്ലബ്ബ് വിദ്യാർഥികൾക്കായി ഗണിത പൂക്കള മത്സരം നടത്തി.ജ്യാമതീയ  രൂപ ങ്ങളുടെ  നിറച്ചാർത്തിൽ എൽ .പി., യു.പി.,ഹൈസ്ക്കൂൾ  വിഭാഗങ്ങളിൽ നിന്നായി നിരവധി  വിദ്ധ്യാർത്തികൾ  വർണ്ണ വിസ്മയങ്ങളുടെ പൂക്കളങ്ങൾ ഒരുക്കി.

മത്സരത്തിൽ  എൽ .പി. വിഭാഗത്തിൽ ശ്രീകല .ടി.പി.[4 എ ] ഒന്നാം സ്ഥാനവും , കൃഷ്ണപ്രസാദ് [3 എ ] രണ്ടാം സ്ഥാനവും , നന്ദന .പി.[1 എ ] മൂന്നാം സ്ഥാനവും കരസ്ഥമാക്കി . 
യു.പി.വിഭാഗത്തിൽ  മുഹമ്മദ്‌ അനസ് .എ [7 സി ], രിതുപർണ്ണ .പി.വി.[7 എ ],  രിൻഷിദ ബാലു .ഒ .കെ [7 എ ] എന്നിവർ യഥാക്രമം ഒന്നും ,രണ്ടും , മൂന്നും സ്ഥാനങ്ങൾ നേടി.
ഹൈസ്കൂൾ വിഭാഗത്തിൽ ഉമൈറ .വി.വി.[10 എ ] ഒന്നാം സ്ഥാനം കരസ്ഥമാക്കി . അമൃത .വി.[10 എ ] രണ്ടാം സ്ഥാനവും , ഫർസാന .കെ.കെ.[10 എ] മൂന്നാം സ്ഥാനവും നേടി . 

മത്സരങ്ങൾക്ക്  അദ്ധ്യാപകരായ കെ.പി.അംബിക , എം .വി.രതി , പി. സുധ , എം . എസ് . ഷാജി , സേതുമാധവൻ കടാട്ട് , എം.കെ. ഹൗലത് , നളിനി .പി., ടി.വി.പുഷ്പലത , കെ.കെ.ജയ , രജനി . പി.ആർ  എന്നിവർ നേതൃത്വം നല്കി.  വിജയികൾക്ക് പ്രധാനാധ്യാപകൻ കുഞ്ഞഹമ്മദ് .പി. സമ്മാനങ്ങൾ വിതരണം  ചെയ്തു.











Wednesday, September 4, 2013

ഭാരവാഹികൾ  സത്യപ്രതിജ്ഞ  ചെയ്തു .


കാടഞ്ചേരി  ഗവ : ഹയർ  സെക്കണ്ടറി  സ്ക്കൂളിലെ  2013 - 14  വർഷത്തെ  സ്ക്കൂൾ പാർലമെണ്ട് ഭാരവാഹികളായി  മൻസൂർ .കെ [ചെയർമാൻ ] , അഖില . വി [വൈസ് - ചെയർ പേർസണ്‍ ] , ആര്യ . ഇ .വി.[സെക്രട്ടറി ] , അജ്മൽ .പി.[ജോ : സെക്രട്ടറി ] , നിമിഷ .വി.പി.[കലാവേദി സെക്രട്ടറി ]  , സൈനുൽ ആബിദ് [ കലാവേദി ജോ: സെക്രട്ടറി ] ,ജസീന .ടി.പി [കായിക വേദി  സെക്രട്ടറി ] , മുഹമ്മദ്‌  ഷാഫി [ കായികവേദി  ജോ : സെക്രട്ടറി ] , മുഹമ്മദ്‌ ഫാറൂക്ക് .പി. [സാഹിത്യവേദി  സെക്രട്ടറി ] , അശ്വനി . പി [സാഹിത്യവേദി   ജോ : സെക്രട്ടറി ] എന്നിവരെ തെരഞ്ഞെടുത്തു . 

ഭാരവാഹികൾക്ക്  പ്രധാനാധ്യാപകൻ കുഞ്ഞഹമ്മദ്  പൊട്ടചോല  സത്യവാചകം  ചൊല്ലിക്കൊടുത്തു. ചടങ്ങിൽ  അദ്ധ്യാപകരായ  എം. ടി. ജയകൃഷ്ണൻ , എസ് . രഘുനാഥ് , എം . ഹംസ , സേതുമാധവൻ കടാട്ട് എന്നിവർ സംബന്ധിച്ചു . 



Monday, September 2, 2013

കർഷകദിനം : വിത്ത്  പ്രദർശനം  നടത്തി .


കർഷക  ദിനാചരണ ത്തോട്  അനുബന്ധിച്ച് കാടഞ്ചേരി ഗവ : ഹയർ സെക്കണ്ടറി സ്ക്കൂൾ ശാസ്ത്ര ക്ലബ്ബിന്ടെ  ആഭിമുഖ്യത്തിൽ വിത്ത് പ്രദർശനം  നടത്തി . ക്ലാസ്  തലത്തിൽ നടത്തിയ  മത്സരത്തിനു  അദ്ധ്യാപകരായ സി . യു . മല്ലിക , ജയശ്രീ . പി എം . എന്നിവർ  നേതൃത്വം  നൽകി .





Thursday, August 15, 2013

വർണ്ണപ്പകിട്ടേകി   സ്വാതന്ത്ര്യ ദിനാഘോഷം .....

  
കാടഞ്ചേരി  ഗവ : ഹയർ  സെക്കണ്ടറി  സ്ക്കൂളിൽ  സ്വാതന്ത്ര്യ ദിനാഘോഷം വർണ്ണപ്പകിട്ടാർന്ന പരിപാടികളോടെ നടന്നു. രാവിലെ   9  മണിക്ക്    നടന്ന  പ്രത്യേക അസ്സംബ്ലിയിൽ  പ്രധാനാധ്യാപകൻ കുഞ്ഞഹമ്മദ്  പൊട്ടചോല  പതാക ഉയർത്തി  അഭിവാദ്യം സ്വീകരിച്ചു.പി.ടി.എ.പ്രസിഡണ്ട്‌ പി.അബ്ദുള്ള , പി.പി.അജിമോൻ മാസ്റ്റർ എന്നിവർ സ്വാതന്ത്ര്യ ദിന സന്ദേശം നൽകി . യോഗത്തിൽ പി.ടി.എ.വൈസ് - പ്രസിഡണ്ട്‌ പി.പി.ചന്ദ്രൻ ,എസ് .രഘുനാഥ് മാസ്റ്റർ എന്നിവർ ആശംസകൾ നേർന്നു .

തുടർന്ന്  പ്രൈമറി മുതൽ ഹയർ സെക്കണ്ടറി വരെയുള്ള വിദ്യാർ ഥികൾ  അണിനിരന്ന സ്വാതന്ത്ര്യ ദിന റാലിയും ഉണ്ടായി . റാലി  എൻ .എസ് .എസ് . പ്രോഗ്രാം  കോർഡി നേറ്റർ  എം.ഹംസ  ഫ്ലാഗ് ഓഫ്‌  ചെയ്തു. റാലിക്ക്  അധ്യാപകരായ ദീപക് , എം.ടി.ജയകൃഷ്ണൻ , ഷീജ.പി. , ഷൈനി , ഇന്ദിര .പി., അജിത.ടി., മല്ലിക .സി.യു. , ടി.വി.പുഷ്പലത , സോളി എം രയ്ചൽ , റീന  എസ്ആനന്ദ് , കെ.കെ.അബ്ദുൾ റസാക്ക് എന്നിവർ നേതൃത്വം നൽകി .

ആഘോഷങ്ങളുടെ ഭാഗമായി  ദേശഭക്തി ഗാനാലാപനം , വന്ദേ മാതരം , പായസ വിതരണം എന്നിവ ഉണ്ടായി . പ്രവർത്തന ങ്ങൾക്ക്  അധ്യാപകരായ കെ.പി.അംബിക , സേതുമാധവൻ  കടാട്ട് ,പി.കെ.ജയരാജ് , എം.വി.രതി , ഷാജി .എം എസ് . , ഓ .കെ .ബാലകൃഷ്ണൻ , പി.പി.ദാമോദരൻ , പി.സി.പ്രിയ ,അബ്ദുൾ നാസർ  എന്നിവർ  മേൽനോട്ടം വഹിച്ചു.