കൃഷിപ്പണിയുടെ മഹത്വവും നൂതന കൃഷിരീതികളെ അന്ന്വേഷിച്ചും സ്കൂള്‍ കുട്ടികള്‍ കൃഷിയിടത്തിലെത്തി. കര്‍ഷകടിനത്തില്‍ കാടഞ്ചേരി ഗവ:ഹയര്‍ സെക്കണ്ടറി സ്കൂളിലെ ഹരിത _ആരോഗ്യ ക്ലബ്ബുകളുടെ നേതൃത്വത്തിലാണ് ഉത്തമ കര്‍ഷകനെയും കൃഷിരീതികളും കാണാന്‍ കുട്ടികള്‍ കൃഷിയിടതിലെതിയത്. കാലടി പഞ്ചായത്തിലെ കാടന്ചേരി നടുവില്‍ കരുമാന്‍ കുഴിയില്‍ അബ്ദുറഹിമാന്‍ എന്ന ഉപ്പാക്കയുടെ കൃഷിയിടതിലാണ് വിദ്ധ്യാര്തികള്‍ അധ്യാപകരോടൊപ്പം എത്തിയത്. മെച്ചപ്പെട്ട കൃഷിക്ക് അധ്വാനം വേണമെന്നും പഠനത്തോടൊപ്പം പാടത്തും പറമ്പിലും കൃഷിപ്പനിചെയ്യാന്‍ കുട്ടികള്‍ തയ്യാറാകണമെന്നും ഉപ്പാക്ക കുട്ടികളോട് ഉപദേശിച്ചു. പടനയാത്രക്ക് അധ്യാപകരായ സി .യു . മല്ലിക , കെ .എം . രാധിക , പ്രിയ .പി .സി ., പ്രഭാവതി .സി .പി . ടി .വി .പുഷ്പലത ,ബിജോയ്കുമാര്‍ .എസ്.ജയരാജ് .വി . പി .,പി .പി .അജിമോന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
Please Visit>>>>>> www.gmups.blogspot.com
ReplyDeletePlease Visit ...gmups.blogspot.com
ReplyDelete