ദേശീയ വിദ്യാഭ്യാസ്സ ദിനാചരണം കാടഞ്ചേരി ഗവ: ഹയര്‍ സെക്കണ്ടറി സ്ക്കൂളില്‍ വിവിധ പരിപാടികളോടെ നടത്തി. രാവിലെ സ്ക്കൂള് അസ്സംബ്ലിയില്‍ പ്രധാനമന്ത്രിയുടെ സന്ദേശം എ. രാധിക വായിച്ചു അവതരിപ്പിച്ചു . വൈകുന്നേരം സ്ക്കൂള് മെയിന്‍ ഹാളില്‍ രക്ഷിതാക്കള്‍ക്കായി നടത്തിയ ബോധവല്‍ക്കരണ ശില്‍പ്പശാല പി. ടി. എ. പ്രസിഡണ്ട് പി. അബ്ദുള്ള ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപിക എസ്. വിമലാദേവി അധ്യക്ഷത വഹിച്ചു. അധ്യാപകനായ സേതുമാധവന് കടാട്ട് വിഷയാവതരണം നടത്തി. സ്റ്റാഫ് സെക്രട്ടറി പി. കെ. ബാബു സ്വാഗതവും എം. കെ. ഹൌലത് നന്ദിയും പറഞ്ഞു.
അധ്യാപകന്റെകവിതാസമാഹാരംകുട്ടികളുടെനിറഞ്ഞസദസ്സില്പ്രകാശനംചെയ്തു. കാടഞ്ചേരിഗവ: ഹയര്സെക്കണ്ടറിസ്ക്കൂളിലെമലയാളംഅദ്ധ്യാപകന്അജിമോന്കളംബൂരിന്ടെകവിതാസമാഹാരമായ " കിനാക്കളുംപണയം "എന്നപ്രഥമപുസ്തകമാണ്സ്ക്കൂളിലെതന്റെകുട്ടികളുടെയുംസഹപ്രവര്ത്തകരുടെയും , നാട്ടുകാരുടെയുംസാന്നിധ്യത്തില്പ്രകാശനംചെയ്തത്. പുസ്തകംസാഹിത്യകാരന്ആലങ്കോട്ലീലാകൃഷ്ണന്സ്ക്കൂള്പ്രധാനാധ്യാപികഎസ്. വിമലാദേവിടീച്ചര്ക്ക്നല്കിയാണ്പ്രകാശനംചെയ്തത്. സദസ്സില്ഏട്ടന്ശുകപുരംഅധ്യക്ഷധവഹിച്ചു. പ്രിന്സിപാല്പി. കെ. ഗിരിജകുട്ടി , എടപ്പാള്എ. ഇ. ഓ. എന്‍. ഹരിദാസ് , ഗായകന്എടപ്പാള്വിശ്വനാഥ് , അടാട്ട്വാസുദേവന് , പി. വാസുദേവന്‍നമ്പൂതിരി, പി. എസ്. നിര്‍മ്മല , എം. വി. ജയപ്രകാശ് , പി. കെ. ബാബു , ടി. കെ. മുരളി , കെ. വി. കെകാദര് , നന്ദിനിഷണ്മുഖന് , കോട്ടക്കല്മുരളിഎന്നിവര്ആശംസകള്നേര്ന്നു. അജിമോന്കളംബൂര്മറുപടിപ്രസംഗവുംനടത്തി. നവകംപത്രാധിപര്സി. എസ്. പണിക്കര്സ്വാഗതവുംവിദ്യാരംഗംകണ്വീനര്രാധികനന്ദിയുംപറഞ്ഞു.
കാടഞ്ചേരി ഗവ: ഹയര്‍ സെക്കണ്ടറി സ്ക്കൂളിലെ ഈ വര്‍ഷത്തെ കലോത്സവം സമാപിച്ചു.കലോല്സവതിന്ടെ ഉദ്ഘാടനം പി.ടി.എ. പ്രസിഡണ്ട് പി. അബ്ദുള്ള നിര്‍വ്വഹിച്ചു. സ്ക്കൂള് പ്രിന്‍സിപ്പാള്‍ പി.കെ. ഗിരിജക്കുട്ടി അധ്യക്ഷത വഹിച്ചു. എം. വി. ജയപ്രകാശ് , പി. കെ. ബാബുഎന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. പ്രധാനാധ്യാപിക എസ്. വിമലാദേവിസ്വാഗതവും പി. വി.പ്രകാശ് നന്ദിയും പറഞ്ഞു.
എടപ്പാള്‍ ഉപജില്ലാ കേരള സ്ക്കൂള് കലോത്സവം നവംബര്‍ അവസാന വാരത്തില്‍ കാടഞ്ചേരി ഗവ: ഹയര്‍ സെക്കണ്ടറി സ്ക്കൂളില്‍ വച്ച് നടക്കും. മേളയുടെ സ്വാഗതസംഘം രൂപീകരണ യോഗം കാടഞ്ചേരി സ്ക്കൂളില്‍ വച്ച് നടന്നു. യോഗം കാലടി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ബീരാവുണ്ണി [കുഞ്ഞിപ്പ ] ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡണ്ട് പി. അബ്ദുള്ള അധ്യക്ഷത വഹിച്ചു. എടപ്പാള്‍ എ. ഇ .ഓ .എന്‍. ഹരിദാസ് മേളയുടെ വിശദീകരണം നടത്തി. ജില്ലാ പഞ്ചായത്ത് അംഗം സുരേഷ് പോല്‍പ്പാക്കര , പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് വൈസ് - പ്രസിഡണ്ട് കെ. കെ. കുഞ്ഞിലക്ഷ്മി , വാര്‍ഡ് മെമ്പര്‍ എന്‍. കെ. അബ്ദുല്‍ റഷീദ് എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് വിവിധ കമ്മറ്റികളുടെ രൂപീകരണവും നടന്നു. സ്ക്കൂള് പ്രിന്സിപാള് പി. കെ. ഗിരിജക്കുട്ടി സ്വാഗതവും പ്രധാനാധ്യാപിക എസ് . വിമലാദേവി നന്ദിയും പറഞ്ഞു.
കാടഞ്ചേരി ഗവ: ഹയര്‍ സെക്കണ്ടറി സ്ക്കൂളിലെ ഈ വര്‍ഷത്തെ ദ്വിദിന കായികമേള പി.ടി.എ. പ്രസിഡണ്ട് ശ്രീ. പി. അബ്ദുള്ള ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപിക എസ്. വിമലാദേവി പതാക ഉയര്‍ത്തി സലുട്ട് സ്വീകരിച്ചു. സ്ക്കൂള് സ്പോര്‍ട്സ് മന്ത്രി ആഷിഫ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. എം. വി. ജയപ്രകാശ് , പി. പി. മുസ്തഫ എന്നിവര്‍ പ്രസംഗിച്ചു. സ്ക്കൂള് പാര്‍ലിമെന്റ് ചെയര്മാന് കെ. സുഹൈല്‍ സ്വാഗതവും സ്ക്കൂള് ലീഡര്‍ സി. ഹരികൃഷ്ണന് നന്ദിയും പറഞ്ഞു.
സ്വതന്ത്ര സോഫ്റ്റ് വെയര്‍ ദിനാചരണത്തില്‍ രക്ഷിതാക്കള്‍ക്ക് ഏക ദിന ഐ. ടി. പരിശീലനം നടത്തി. കാടഞ്ചേരി ഗവ: ഹയര്‍ സെക്കണ്ടറി സ്ക്കൂള് ഐ. ടി. ക്ലബ്ബിന്ടെ നേതൃത്വത്തിലാണ് വിവിധ ബാച്ചുകളിലായി രക്ഷിതാക്കള്‍ക്ക് പരിശീലനം നല്‍കിയത്. സ്വതന്ത്ര സോഫ്റ്റ് വെയര്‍ ഉപയോഗം , വിവിധ ഓഫീസ് പാക്കേജുകള്‍ , മലയാളം കംബ്യൂട്ടിംഗ് , ഇന്റര്‍നെറ്റ് ഉപയോഗം എന്നീ മേഘലകളിലാണ് പരിശീലനം നല്‍കിയത്. പരിശീലനത്തിന് സ്ക്കൂള് ഐ. ടി. കോ- ഓര്ടിനെട്ടര് ബിജോയ് കുമാര്‍ . എസ്. നേതൃത്വം നല്കി. വിവിധ ബാച്ചുകളിലെ രക്ഷിതാക്കളായ പഠിതാക്കള്‍ക്ക് ഐ. ടി. ക്ല്ബ്ബ് മെമ്പര്‍മാരായ സൂരജ്.കെ.പി., മംഗള .എന്‍. , ആര്യ .പി.കെ. ,അപര്‍ണ്ണ .വി.പി. ,ഷംസിയ . എ ., ശരത് ലാല്‍ .എസ് . ,വൈശാഖ് .പി.പി., തംജിദ് .വി.പി., അജയ്കൃഷ്ണന് .ടി.യു., സൈനുല്‍ ആബിദ് , നിജേഷ് എന്നിവര്‍ മാര്‍ഗ നിര്‍ദേശം നല്കി.