ദേശീയ വിദ്യാഭ്യാസ്സ ദിനാചരണം കാടഞ്ചേരി ഗവ: ഹയര്‍ സെക്കണ്ടറി സ്ക്കൂളില്‍ വിവിധ പരിപാടികളോടെ നടത്തി. രാവിലെ സ്ക്കൂള്‍ അസ്സംബ്ലിയില്‍ പ്രധാനമന്ത്രിയുടെ സന്ദേശം എ. രാധിക വായിച്ചു അവതരിപ്പിച്ചു . വൈകുന്നേരം സ്ക്കൂള്‍ മെയിന്‍ ഹാളില്‍ രക്ഷിതാക്കള്‍ക്കായി നടത്തിയ ബോധവല്‍ക്കരണ ശില്‍പ്പശാല പി. ടി. എ. പ്രസിഡണ്ട് പി. അബ്ദുള്ള ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപിക എസ്. വിമലാദേവി അധ്യക്ഷത വഹിച്ചു. അധ്യാപകനായ സേതുമാധവന്‍ കടാട്ട് വിഷയാവതരണം നടത്തി. സ്റ്റാഫ് സെക്രട്ടറി പി. കെ. ബാബു സ്വാഗതവും എം. കെ. ഹൌലത് നന്ദിയും പറഞ്ഞു.
No comments:
Post a Comment