Thursday, November 10, 2011

പുസ്തക പ്രകാശനവും സാഹിത്യ സമ്മേളനവും




































അധ്യാപകന്‍റെ കവിതാ സമാഹാരം കുട്ടികളുടെ നിറഞ്ഞ സദസ്സില്‍ പ്രകാശനം ചെയ്തു. കാടഞ്ചേരി ഗവ: ഹയര്‍ സെക്കണ്ടറി സ്ക്കൂളിലെ മലയാളം അദ്ധ്യാപകന്‍ അജിമോന്‍ കളംബൂരിന്ടെ കവിതാ സമാഹാരമായ " കിനാക്കളും പണയം "എന്ന പ്രഥമ പുസ്തകമാണ് സ്ക്കൂളിലെ തന്‍റെ കുട്ടികളുടെയും സഹ പ്രവര്‍ത്തകരുടെയും , നാട്ടുകാരുടെയും സാന്നിധ്യത്തില്‍ പ്രകാശനം ചെയ്തത്. പുസ്തകം സാഹിത്യകാരന്‍ ആലങ്കോട് ലീലാകൃഷ്ണന്‍ സ്ക്കൂള്‍ പ്രധാനാധ്യാപിക എസ്. വിമലാദേവി ടീച്ചര്‍ക്ക് നല്‍കിയാണ്‌ പ്രകാശനം ചെയ്തത്. സദസ്സില്‍ ഏട്ടന്‍ ശുകപുരം അധ്യക്ഷധ വഹിച്ചു. പ്രിന്സിപാല്‍ പി. കെ. ഗിരിജകുട്ടി , എടപ്പാള്‍ . . . എന്‍. ഹരിദാസ് , ഗായകന്‍ എടപ്പാള്‍ വിശ്വനാഥ് , അടാട്ട് വാസുദേവന്‍ , പി. വാസുദേവന്‍ നമ്പൂതിരി, പി. എസ്. നിര്‍മ്മല , എം. വി. ജയപ്രകാശ് , പി. കെ. ബാബു , ടി. കെ. മുരളി , കെ. വി. കെ കാദര്‍ , നന്ദിനി ഷണ്മുഖന്‍ , കോട്ടക്കല്‍ മുരളി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. അജിമോന്‍ കളംബൂര്‍ മറുപടി പ്രസംഗവും നടത്തി. നവകം പത്രാധിപര്‍ സി. എസ്. പണിക്കര്‍ സ്വാഗതവും വിദ്യാരംഗം കണ്‍ വീനര്‍ രാധിക നന്ദിയും പറഞ്ഞു.

No comments:

Post a Comment