എടപ്പാള്‍ ഉപജില്ലാ കേരള സ്ക്കൂള്‍ കലോത്സവം നവംബര്‍ അവസാന വാരത്തില്‍ കാടഞ്ചേരി ഗവ: ഹയര്‍ സെക്കണ്ടറി സ്ക്കൂളില്‍ വച്ച് നടക്കും. മേളയുടെ സ്വാഗതസംഘം രൂപീകരണ യോഗം കാടഞ്ചേരി സ്ക്കൂളില്‍ വച്ച് നടന്നു. യോഗം കാലടി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ബീരാവുണ്ണി [കുഞ്ഞിപ്പ ] ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡണ്ട് പി. അബ്ദുള്ള അധ്യക്ഷത വഹിച്ചു. എടപ്പാള്‍ എ. ഇ .ഓ .എന്‍. ഹരിദാസ് മേളയുടെ വിശദീകരണം നടത്തി. ജില്ലാ പഞ്ചായത്ത് അംഗം സുരേഷ് പോല്‍പ്പാക്കര , പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് വൈസ് - പ്രസിഡണ്ട് കെ. കെ. കുഞ്ഞിലക്ഷ്മി , വാര്‍ഡ് മെമ്പര്‍ എന്‍. കെ. അബ്ദുല്‍ റഷീദ് എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് വിവിധ കമ്മറ്റികളുടെ രൂപീകരണവും നടന്നു. സ്ക്കൂള്‍ പ്രിന്സിപാള്‍ പി. കെ. ഗിരിജക്കുട്ടി സ്വാഗതവും പ്രധാനാധ്യാപിക എസ് . വിമലാദേവി നന്ദിയും പറഞ്ഞു.
No comments:
Post a Comment