Saturday, August 23, 2014



ജനാധിപത്യത്തിന്റെ ബാലപാഠവുമായി സ്കൂള്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ്






ജനാധിപത്യത്തിന്റെ ബാലപാഠങ്ങള്‍ പകര്‍ന്നുനല്‍കിക്കൊണ്ടുള്ള സ്കൂള്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് വിദ്യാര്‍ത്ഥികള്‍ക്ക് നവ്യാനുഭവമായി. കാടഞ്ചേരി ഗവ :ഹയര്‍ സെക്കണ്ടറി സ്കൂള്ലിലെ സാമൂഹ്യശാസ്ത്ര ക്ലബ്ബാണ് പൊതുതെരഞ്ഞെടുപ്പിന്റെ മാതൃകയില്‍ ക്ലാസ്സ് ലീഡര്‍തെരഞ്ഞെടുപ്പ് നടത്തിയത്.തങ്ങളുടെ ക്ലാസ്സ് ലീഡറെ തെരഞ്ഞെടുക്കാന്‍ വേണ്ടിയുള്ള ബാലറ്റ് പേപ്പറും, വോട്ടര്‍പ്പട്ടികയും, പോളിംങ് ബൂത്തും, ബാലറ്റ്പെട്ടിയുംമെല്ലാം അധ്യാപകര്‍ പരിചയപ്പെടുത്തിയപ്പോള്‍ തെരഞ്ഞെടുപ്പ് പ്രക്രിയവീറും വാശിയും നല്‍കുന്നതായിമാറി.ഓരോ ക്ലാസ്സും ഓരോ പോളിംങ് ബൂത്ത്ആയി പ്രവര്‍ത്തിച്ചപ്പോള്‍ ക്ലാസ്സ് അധ്യാപകര്‍ പ്രിസൈഡിംങ് ഓഫീസറും മൂന്ന് വീതം വിദ്യാര്‍ത്ഥികള്‍ പേര് വിളിക്കാനും, ബാലറ്റ് മുറിച്ച്കൊടുക്കാനും, മഷിപുരട്ടാനുമുള്ള പോളിംങ് ഓഫീസര്‍മാരുടെ ജോലി ഭംഗിയായി നിര്‍വ്വഹിച്ചു.വോട്ടെടുപ്പിനു ശേഷം സ്ഥാനാര്‍ത്ഥികളുടേയും അവരുടെ ഏജന്റുമാരുടേയും സാന്നിധ്യത്തില്‍ വോട്ട്എണ്ണിതിട്ടപ്പെടുത്തി വിജയികളെ റിട്ടേണിംങ് ഓഫീസര്‍ ഔദ്ധ്യോഗികമായി പ്രഖ്യാപിക്കുകയും ചെയ്തതോടെ ഹര്‍ഷാരവത്തോ ടെയാണ് തെരഞ്ഞെടുപ്പ് പ്രക്രിയയെ വിദ്യാര്‍ത്ഥികള്‍ സ്വീകരിച്ചത്. പിന്നീട് ഓരോ ക്ലാസ്സില്‍നിന്നും തെര ഞ്ഞെടുക്കപ്പെട്ട പ്രധിനിധികള്‍ യോഗം ചേര്‍ന്ന് സ്കൂള്‍ പാര്‍ലമെന്റ് രൂപീകരിക്കുകയും ചെയ്തു.

ചെയര്‍മാനായി മുജീബ് റഹ് മാന്‍. ടി(H2B) വൈസ്- ചെയര്‍മാനായി റനീഷ. യു.വി.(10E) സെക്രട്ടറിയായി മുഹമ്മദ് ഷെഫീഖ്. കെ.(10A) ജോയന്റ് സെക്രട്ടറിയായി നെസീബ. . (S1)കലാവിഭാഗം സെക്രട്ടറിയായി ഷിംല.പി.വി. (C1)കലാവിഭാഗം ജോയിന്റ് സെക്രട്ടറിയായി രാഹുല്‍ദാസ്.വി.പി.(8C) കായികവിഭാഗം സെക്രട്ടറിയായി സൈനുല്‍ ആബിദ്. കെ,വി. (10D)കായികവിഭാഗം ജോയിന്റ് സെക്രട്ടറിയായി ഹൈറുന്നീഷ.കെ (H1A)സാഹിത്യവേദി കണ്‍വീന റായി നസ്റീന. (H1B)സാഹിത്യവേദി ജോയിന്റ് കണ്‍വീനറായി അര്‍ഷാദ്.പി.(9D) യേയും തെരഞ്ഞെടുത്തു.
 തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് അധ്യാപകരായ കെ.കെ.അബ്ദുള്‍ റസാക്ക്, പി.കെ.ബാബു എന്നിവര്‍ നേത്രുത്വം നല്‍കി.

No comments:

Post a Comment