Saturday, August 9, 2014

ഹിരോഷിമ - നാഗസാക്കി ദിനാചരണം.






യുദ്ധത്തിനെതിരെ സമാധാനത്തിന്റെ സന്ദേശമുയര്‍ത്തിപ്പിടിക്കാന്‍ ആഹ്വാനം ചെയ്തുകൊണ്ട് കാടഞ്ചേരി ഗവ:ഹയര്‍ സെക്കണ്ടറി സ്കൂളില്‍ ഹിരോഷിമ- നാഗസാക്കി ദിനാചരണങ്ങള്‍ നടത്തി. ദിനാചരണത്തിന്റെ ഭാഗമായി എല്‍.പി.വിഭാഗം വിദ്യാര്‍ത്ഥികള്‍ നടത്തിയ യുദ്ധവിരുദ്ധ റാലി ഏറെ ശ്രദ്ധേയമായി. പ്രധാനാദ്ധ്യാപകന്‍ യു.എം. ഗിരീഷ് മാസ്റ്റര്‍ കുട്ടികള്‍ക്ക് യുദ്ധവിരുദ്ധ സന്ദേശം നല്‍കി. റാലിക്ക് അധ്യാപകരായ പി.സ്നേഹ, പി.ആര്‍.രജനി, കെ.കെ.ജയ, ടി.വി.പുഷ്പലത, കെ.കെ.അബ്ദുള്‍ റസാക്ക്, വി.പി.ജയരാജ് എന്നിവര്‍ നേത്രുത്വം നല്‍കി. കൂടാതെ യു.പി., ഹൈസ്കൂള്‍ വിദ്യാര്‍ത്ഥികളുടെ പോസ്റ്റര്‍ രചന, ചിത്രരചന, പ്രസംഗം എന്നിവയില്‍ മത്സരങ്ങളും ദിനാചരണത്തിന്റെ ഭാഗമായി നടന്നു.വിവിധ മത്സരങ്ങള്‍ക്ക് അധ്യാപകരായ എന്‍.ജെ.അജി, പി.കെ.ബാബു, സി.പി.പ്രഭാവതി, എം.എ.നൗഷാദ്, വി.പി.ജയരാജ് എന്നിവര്‍ നേത്രുത്വം നല്‍കി.

No comments:

Post a Comment