Sunday, August 3, 2014

സമ്മാനപ്പെരുമഴയായ് " തിങ്ക് ആന്റ് വിന്‍" മത്സരം

സമ്മാനങ്ങളുടെ പെരുമഴ തീര്‍ത്തുകൊണ്ടുള്ള തിങ്ക് ആന്റ് വിന്‍ മത്സരം വിദ്യാര്‍ത്ഥികള്‍ക്ക് പുത്തനനുഭവമായി. കാടഞ്ചേരി ഗവ ഹയര്‍ സെക്കണ്ടറി സ്കൂളിലെ ഇംഗ്ലീഷ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിലാണ് ഈ വേറിട്ട മത്സരം ഒരുക്കിയത്. ഇംഗ്ലീഷ് ഭാഷയില്‍ ഉന്നയിക്കുന്ന ചോദ്യങ്ങളുടെ ഉത്തരം ഇംഗ്ലീഷില്‍ തന്നെ പറയുന്നവര്‍ക്ക് തത്സമയം സമ്മാനങ്ങള്‍ നല്‍കിയ മത്സരം, വിദ്യാര്‍ത്ഥികളില്‍ ആവേശം ഉയര്‍ത്തി. യു.പി. ,ഹൈസ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് പ്രത്യേകം പ്രത്യേകം മത്സരങ്ങളാണ് നടത്തിയത്. മത്സരത്തില്‍ ഏറ്റവും കൂടുതല്‍ സമ്മാനങ്ങള്‍ വാരിക്കൂട്ടിയ 8E ക്ലാസ്സിലെ അഭിരാമിനെ പ്രത്യേകം അനുമോദിച്ചു.



മത്സരങ്ങള്‍ക്ക് അധ്യാപകരായ ഒ.കെ. ബാലകൃഷ്ണന്‍, പി.എ. അബ്ദുള്‍ അസീസ്, ജയശ്രീ, നളിനി.പി, പ്രിയ.പി.സി എന്നിവര്‍ക്കൊപ്പം അധ്യാപക വിദ്യാര്‍ത്ഥികളായ റഹിയ, നിത്യ എന്നിവരും പങ്കാളികളായി.

No comments:

Post a Comment