Sunday, June 8, 2014

ഹരിത സന്ദേശമുയര്‍ത്തി പരിസ്ഥിതി റാലി                          ഹരിതവത്കരണത്തിന്‍റയുംപ്ലാസ്റ്റിക് മുക്തഭൂമിയുടേയുംസന്ദേശമുയര്‍ത്തിവിദ്യാര്‍ത്ഥികള്‍പരിസ്ഥിതി റാലി നടത്തി.ലോക പരിസ്ഥിതി ദിനാചരണത്തിെന്‍റ ഭാഗമായി കാടഞ്ചേരി ഗവ : ഹയര്‍ സെക്കണ്ടറി സ്കൂളിലെ വിദ്യര്‍ത്ഥികളാണ് പരിസ്ഥിതി സംരക്ഷണ റാലി നടത്തിയത്. റാലി പ്രധാനാധ്യാപകന്‍ യു.എം. ഗിരീഷ് ഉദ്ഘാടനം ചെയ്തു.ചടങ്ങില്‍ സീനിയര്‍ അസിസ്റ്റന്‍റ് കെ.പി. അംബിക അധ്യക്ഷത വഹിച്ചു. റാലിക്ക് അധ്യാപകരായ പി.കെ. ബാബു , സേതുമാധവന്‍ കടാട്ട് , പി.പി. അജിമോന്‍ , എം .കെ. ഹൗലത്ത് , പി .പി. ദാമോദരന്‍, ഉണ്ണികൃഷ്ണന്‍, അജി. എന്‍. ജെ. ,മല്ലിക. സി.യു ,പി.സി. പ്രിയ എന്നിവര്‍ നേതൃത്വം നല്‍കി. 
   ദിനാ ചരണത്തിെന്‍റ ഭാഗമായി രാവിലെ സ്കൂള്‍ അസംബ്ലിയില്‍ വാദ്യാര്‍ത്ഥികള്‍ പരിസ്ഥിതി സംരക്ഷണ പ്രതിജ്ഞ എടുത്തു. കാവ്യ. പി. പ്രതിജ്ഞാവാചകം ചൊല്ലിക്കൊടുത്തു. പ്രിന്‍സിപ്പാള്‍ ഇന്‍ ചാര്‍ജ്ജ് സി.മഞ്ജുള പരിസ്ഥിതി ദിന സന്ദേശം നല്‍കി. തുടര്‍ന്ന് "എൻടെ  ക്ലാസ്സ്  എ ന്ടെ  മരം "പദ്ധതിയുടെ ഭാഗമായി ഓരോ ക്ലാസ്സ് വിദ്യര്‍ത്ഥികളും ക്ലാസ്സ് മരങ്ങള്‍ നട്ടു. കൂടാതെ ഹൈസ്കൂള്‍ വിദ്യര്‍ത്ഥികള്‍ക്കായി ലോഗോ നിര്‍മ്മാണം , പോസ്റ്റര്‍ രചന , പരിസ്ഥിതി സംരക്ഷണ മുദ്രാവാക്യം എന്നിവയിലും  യു.പി , എല്‍.പി. വിദ്യര്‍ത്ഥികള്‍ക്കായി ചിത്രരചന , ക്വിസ്സ് എന്നിവയിലും മത്സരങ്ങള്‍ നടന്നു. 
    പ്രവര്‍ത്തനങ്ങള്‍ക്ക് അധ്യാപകരായ വി.പി. ജയരാജ് , ടി.വി. പുഷ്പലത , സ്നേഹ. പി, ജയ. കെ.കെ, അബ്ദുള്‍ അസീസ് , രജനി. പി.ആര്‍, നളിനി. പി എന്നിവര്‍ നേതൃത്വം  നൽകി .





No comments:

Post a Comment