വിവിധ ഭാഷകളുടെ ആഴത്തിലേക്ക് ഇറങ്ങിചെന്നുകൊണ്ടുള്ള പഠനം മനുഷ്യ സമൂഹത്തെ കൂടുതല്‍ വിവേകിയും സ്നേഹശീലനും ആക്കി തീര്‍ക്കുമെന്ന് ഡോ : കെ. എം. ബഹാഉദ്ധീന്‍ ഹുദവി പറഞ്ഞു. കാടഞ്ചേരി ഗവ : ഹയര്‍ സെക്കണ്ടറി സ്ക്കൂളിലെ അറബിക് ക്ലബ്ബിന്‍റെ ഉത്ഘാടനതോടനുബന്ധിച്ചു മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം .
സ്ക്കൂള്‍ മെയിന്‍ ഹാളില്‍ നടന്ന ക്ലബ്ബ് ഉദ്ഘാടനം പ്രധാനാധ്യാപിക എസ്. വിമലാദേവി നിര്‍വ്വഹിച്ചു. എം.കെ. മുഹമ്മദ് മന്‍സൂര്‍ അധ്യക്ഷത വഹിച്ചു. വിവിധ മത്സര വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ ഓ. കെ. ബാലകൃഷ്ണന്‍ വിതരണം ചെയ്തു. സീനിയര്‍ അസിസ്റ്റന്റ് കെ. പി. അംബിക , സ്റ്റാഫ് സെക്രട്ടറി പി. കെ. ബാബു , പി.പി.അജിമോന്‍ , എം. ഹംസ , എന്നിവര്‍ ആശംസകള്‍ നേര്‍ന്നു . മുഹമ്മദ് ഹാരിസ് . പി.വി. സ്വാഗതവും , റസീന . കെ. വി. നന്ദിയും പറഞ്ഞു.
No comments:
Post a Comment