കാടഞ്ചേരി ഗവ: ഹയർ സെക്കണ്ടറി സ്ക്കൂളിൽ നടന്ന ത്രീദിന എടപ്പാൾ ഉപജില്ലാ ശാസ്ത്ര -ഗണിത ശാസ്ത്ര - സാമൂഹ്യ ശാസ്ത്ര -പ്രവൃത്തി പരിചയ -ഐ .ടി .മേള ശാസ്ത്രോൽസവം ഇ .ടി .മുഹമ്മദ് ബഷീർ എം .പി . ഉത്ഘാടനം ചെയ്തു . ചടങ്ങിൽ തവനൂർ നിയോജക മണ്ഡലം എം .എൽ .എ . ഡോ : കെ .ടി . ജലീൽ അധ്യക്ഷത വഹിച്ചു.തവനൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എ .ടി .സരിത , ജില്ലാ പഞ്ചായത്ത് മെമ്പർ സുരേഷ് പൊൽപ്പാക്കര , പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സി .എ .ഖാദർ , കാലടി ഗ്രാമ പഞ്ചായത്ത് മെമ്പർ കെ.ആനന്ദൻ , പി .ടി .എ. പ്രസിഡണ്ട് എൻ .കെ .മുഹമ്മദ് ഷരീഫ് . എച് .എം .ഫോറം കണ്‍വീനർ സി .എസ് . മോഹൻദാസ് , കെ.രാജ ഗോപാൽ , നൗഫൽ സി തണ്ടിലം , ഇ രാജഗോപാലൻ , പി .സി .നാരായണൻ എന്നിവർ പ്രസംഗിച്ചു.സ്വാഗത സംഘം ചെയർമാൻ എൻ . കെ. അബ്ദുൾ റഷീദ് സ്വാഗതവും സ്ക്കൂൾ പ്രധാനാധ്യാപകൻ പി .കുഞ്ഞുമുഹമ്മദ് നന്ദിയും പറഞ്ഞു .
No comments:
Post a Comment