ഗണിത സഹവാസ ക്യാമ്പ് നടത്തി.
ദേശീയ ഗണിത ശാസ്ത്ര വര്‍ഷത്തിന്‍റെ ഭാഗമായി രാമാനുജന്‍ മാത്സ് പ്രോഗ്രാം പ്രൈമറി വിദ്ധ്യാര്‍ത്തി കള്‍ക്കായി ദ്വിദിന ഗണിത സഹവാസ ക്യാമ്പ് - മെട്രിക് മേള - സംഘടിപ്പിച്ചു.കാടഞ്ചേരി ഗവ : ഹയര്‍ സെക്കണ്ടറി സ്ക്കൂളില്‍ നടന്ന ക്യാമ്പ് പി.ടി.എ. പ്രസിഡണ്ട് പി.അഹമ്മദ് ഉദ്ഘാടനം ചെയ്തു. യോഗത്തില്‍ സീനിയര്‍ അസിസ്റ്റന്റ് കെ.പി.അംബിക അദ്ധ്യക്ഷത വഹിച്ചു. സ്റ്റാഫ് സെക്രടറി കെ.കെ.അബ്ദുള്‍ റസാക്ക് , പി.കെ.ബാബു എന്നിവര്‍ പ്രസംഗിച്ചു. ശ്രീമതി പി. സുധ രാമാനുജന്‍ അനുസ്മരണ പ്രഭാഷണം നടത്തി. ക്യാമ്പ് ഡയരക്ടര്‍ സേതുമാധവന്‍ കടാട്ട് സ്വാഗതവും ടി.വി.പുഷ്പലത നന്ദിയും പറഞ്ഞു.
ക്യാമ്പിന്ടെ ഭാഗമായി വിവിധ ഗണിത പ്രവര്‍ത്തനം , ഗണിത കളികള്‍ , ഗണിത നാടകം എന്നിവ ഉണ്ടായി. സമാപന സമ്മേളനം പ്രധാനാധ്യാപിക എസ് .വിമലാദേവി ഉദ്ഘാടനം ചെയ്തു.ക്യാമ്പിന് അദ്ധ്യാപകരായ സേതുമാധവന്‍ കടാട്ട് , പി.നളിനി , എം.കെ.ഹൌ ലത് , പി.സ്നേഹ .കെ.കെ.ജയ , പി.ഖൗലത് , പ്രസീത പ്രകാശ് , സി.യു.മല്ലിക എന്നിവര്‍ നേതൃത്വം നല്‍കി.
No comments:
Post a Comment