Tuesday, September 13, 2011

ഐ. സി. ടി. പരിശീലനം നടത്തി.

























































പൊതു വിദ്യാലയംഗളിലെ നൂതന ഐ. സി. ടി. സൌകര്യഗളും സാധ്യതകളും മുഴുവന്‍ രക്ഷിതാക്കള്‍ക്കും പരിചയപ്പെടാനും , രക്ഷിതാക്കളിലും ഐ. സി. ടി. സാക്ഷരത വ്യാപിപ്പിക്കാനും ഉധ്യെശിച്ചുകൊണ്ട് സര്‍ക്കാര്‍ നടപ്പാക്കുന്ന രക്ഷിതാക്കള്‍ക്കുള്ള ഐ. സി. ടി. പരിശീലനം കാടഞ്ചേരി ഗവ: ഹയര്‍ സെക്കണ്ടറി സ്ക്കൂളില്‍ നടന്നു. പരിശീലനതിന്ടെ ഉദ്ഘാടനം പി.ടി.എ . പ്രസിഡണ്ട്‌ ശ്രീ. പി. അബ്ദുള്ള നിര്‍വ്വഹിച്ചു. യോഗത്തില്‍ പ്രധാനാധ്യാപിക എസ്. വിമലാദേവി അധ്യക്ഷത വഹിച്ചു. സ്ടാഫ് സെക്രട്ടറി പി.കെ. ബാബു, പി.പി.മുസ്തഫ , കെ.കെ.ആനന്ദന്‍ എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് മാറിയ ക്ലാസ് മുറികള്‍ , ഐ. ടി. അധിഷ്ടിത പഠനം , പുതിയ പഠന സാഹചര്യം എന്നീ വിഷയംഗളില്‍ ക്ലാസ്സുകളും , സി. ഡി. പ്രദര്‍ശനവും ഉണ്ടായി. ക്ലാസ്സുകള്‍ക്കു സ്ക്കൂള്‍ ഐ. ടി. കോ- ഓര്ടിനെട്ടര്‍ ബിജോയ്‌ കുമാര്‍ . എസ് .നേതൃത്വം നല്‍കി.

1 comment:

  1. രക്ഷിതാക്കളെ ICT ബോധവല്‍ക്കരിയ്ക്കകയെന്ന വളരെ നല്ല പ്രവ൪ത്തനത്തെ അഭിനന്ദിയ്ക്കുന്നു. അതിനൊപ്പം ഒരുകാര്യം ചൂണ്ടിക്കാണിയ്ക്കാതിരിയ്ക്കുന്നത് ശരിയല്ലായെന്നതുകൊണ്ട് പറയട്ടെ ബ്ലോഗിലെ വാ൪ത്തകളില്‍ ഇത്രയധികം തെറ്റുകള്‍ വരുത്തിക്കൂടാ.. ഇതൊരപേക്ഷയാണ്.

    ReplyDelete